26 January Wednesday

‘കൈരളി യുകെ’ യുകെയിലെ ഏകീകൃത പുരോഗമന കലാസാംസ്കാരിക സംഘടന

ബിജു ഗോപിനാഥ്Updated: Tuesday Dec 21, 2021

ലണ്ടൻ> യുകെയിലെ മുഴുവൻ പുരോഗമന കലാസാംസ്കാരിക സംഘടനാപ്രവർത്തകരെയും ഒരുകുടക്കീഴിൽ അണിനിരത്തുക എന്ന ഉദ്ദേശത്തോടെ കൈരളി യുകെ എന്ന പേരിൽ സംഘടന നിലവിൽ വരുന്നു. ഞായറാഴ്ച  നടന്ന കര്ഷകസമരത്തിന്റെ വിജയാഹ്ളാദ യോഗത്തിൽ എളമരം കരീം എം പിയാണ്‌ സംഘടനയുടെ പേര് പ്രഖ്യാപിച്ചത്.

തുടർന്ന്‌ സാഹിത്യകാരൻ  ആലംകോട് ലീലാകൃഷ്ണൻ  ഇന്നത്തെ സാഹചര്യത്തിൽ  ഒരു കലാസാംസ്കാരിക സംഘടനയ്ക്കുള്ള പ്രസക്തിയും കൈരളി നടത്തേണ്ട പ്രവർത്തനങ്ങളെയും കുറിച്ച് സംസാരിച്ചു .

സംഘടനയുടെ ഫേസ്ബുക് പേജ് ( https://www.facebook.com/KairaliUK  )ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) വൈസ് പ്രസിഡന്റ് ഹർസെവ് ബെയ്‌ൻസ്‌  പ്രകാശനം ചെയ്തു.

മന്ത്രി പി. പ്രസാദ് , ജോസ് കെ മാണി എംപി , ഇടതുപക്ഷ ജനാധിപത്യമുന്നണി യുകെ കൺവീനർ രാജേഷ് കൃഷ്ണ , പ്രവാസി കേരളാ കോൺഗ്രസ് യുകെ പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കൽ  തുടങ്ങിയവർ സംഘടനയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു .

യുകെയിൽ ഒരു ഏകീകൃത പുരോഗമന കലാസാംസ്കാരികപ്രസ്ഥാനമായി  കൈരളി യുകെ രൂപീകൃതമായതിന്റെ സാഹചര്യവും അതിലേക്കുള്ള നാൾവഴികളും  രാജേഷ് ചെറിയാൻ വിശദീകരിച്ചു.

കൈരളി യുകെ യുമായി സഹകരിച്ചു പ്രവർത്തിക്കുവാനും അംഗമാവുവാനും സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെ ബന്ധപ്പെടാമെന്നു  കൈരളി യുകെ പ്രവർത്തകർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top