15 July Wednesday

കൈരളി-ഖത്തര്‍ സംസ്‌കൃതി സൗജന്യ ചാര്‍ട്ടേര്‍ഡ് വിമാനം ജൂലായ് രണ്ടാം വാരം

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020
 
ദോഹ: ദുരിതകാലത്ത് നാടണയാന്‍ പ്രവാസികള്‍ക്ക് കരുതലും കൈത്താങ്ങുമായി കൈരളിയും ഖത്തര്‍ സംസ്‌കൃതിയും. ജൂലൈ രണ്ടാം വാരം ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് നിര്‍ധനരായ പ്രവാസികള്‍ക്കായി സൗജന്യ ചാര്‍ട്ടേഡ് വിമാനം ഒരുക്കുമെന്ന് ഖത്തര്‍ സംസ്‌കൃതി അറിയിച്ചു.
 
180 യാത്രക്കാരെയാണ് കൊണ്ടുപോകുക. ഈ യാത്ര പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്നും ഏറ്റവും അര്‍ഹരായ പ്രവാസകളെയാണ്  തിരഞ്ഞെടുക്കുകയെന്നും ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.       
 
അര്‍ഹരായ ഖത്തറിലെ പ്രവാസികള്‍ താഴെ കാണുന്ന ലിങ്ക് വഴി ജൂണ്‍ 28 നു മുന്‍പായി അപേക്ഷിക്കണമെന്നും അവര്‍ അറിയിച്ചു. 
https://forms.gle/6eSsqUkKQJoV32n7A
 
കൂടുതല്‍ വിവരങ്ങള്‍ക്ക് 33163774 / 3317 8494 എന്ന നമ്പറില്‍ ബന്ധപ്പെടണം. 
 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top