05 December Monday

കൈരളി ഫുജൈറ കേരളോസവം സംഘടിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

ഫുജൈറ> കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യുഎഇയുടെ 51ആം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കേരളോത്സവം 2022 സംഘടിപ്പിക്കുന്നു.

2022 ഡിസംബർ 3 ശനിയാഴ്ച 5 ന്‌ ഫുജൈറ കോർണിഷിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിൽ നാടൻ കലകൾ, നാടൻ വാദ്യങ്ങൾ, നാടൻ ഭക്ഷണശാലകൾ, പുസ്തകശാല, വിവിധ കലാപരിപാടികൾ,  സിനിമാ പിന്നണി ഗായകൻ  നജീം ഹർഷദ് നയിക്കുന്ന ഗാനമേള, സാംസ്കാരിക സമ്മേളനം തുടങ്ങിയവയോടെയാണ് കേരളോത്സവം അരങ്ങേറുന്നത്.

കേരളോത്സവത്തിൽ വിശിഷ്ട അതിഥിയായി കേരള സംസ്ഥാന പൊതുമരാമത്ത് മന്ത്രി  മുഹമ്മദ് റിയാസും പങ്കെടുക്കും.

കേരളോത്സവത്തിന്റെ വിജയത്തിനായി സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തികരിച്ചു വരുന്നതായി സ്വാഗതസംഘം ചെയർമാൻ മോയിൻ ഓലിക്കൽ  കൺവീനർ ശ്രീ ഉസ്മാൻ മങ്ങാട്ടിൽ എന്നിവർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top