06 July Wednesday

കൈരളിടിവി യുഎസ്എ മൂന്നാമത് കവിത പുരസ്‌കാര ചടങ്ങ് ന്യൂയോർക്കിലെ കേരളസെന്ററിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022

ന്യൂയോർക്> കൈരളിടിവി യു എസ് എയുടെ മൂന്നാമത് കവിത പുരസ്‌കാര ചടങ്ങ് ന്യൂയോർക്കിലെ കേരളസെന്ററിൽ നടക്കും.  പ്രവാസികളുടെ സാഹിത്യഭിരുചിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി അമേരിക്കൻ മലയാളി എഴുത്തുകാരുടെ മികച്ച രചനികളിൽ നിന്നാണ് സമ്മാനർഹയെ തെരെഞ്ഞെടുത്തത്. ഇക്കുറി കവിത പുരസ്‌കാരം നേടിയത് ബോസ്റ്റണിൽ നിന്നുള്ള സിന്ധുനായരുടെ ‘ഇരുൾ വഴികളിലെ മിന്നാമിനുങ്ങുകൾ ‘എന്ന കവിതയാണ്.

ക്യാഷ് അവാർഡും ഫലകവും ന്യൂയോർക്കിലെ കേരളം സെന്ററിൽ (1824 ഫെയർഫാക്‌സ് സ്ട്രീറ്റ് എൽമോണ്ട് ന്യൂയോർക് ) മെയ് 14നു ഉച്ചക്ക് 3  മണിക്ക്  ആരംഭിക്കുന്ന പരിപാടിയിൽ. ജനനി മാസികയുടെ പത്രാധിപർ ജെ മാത്യൂസ് അവാർഡ് വിതരണം നടത്തുന്നു. തുടർന്ന് പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോണ മയൂര ‘നവമാധ്യമങ്ങളും സാഹിത്യവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ചർച്ചയിൽ സാഹിത്യ സാംസ്‌കാരിക മാധ്യമ പ്രവർത്തകർ സംസാരിക്കും.
 
മാധ്യമ പ്രവർത്തകരായ ജോർജ് ജോസഫ്, താജ് മാത്യു, കേരള സെന്റർ പ്രെസിഡെന്റ് അലക്സ് കാവുമ്പുറത്തു, ഇ എം സ്റ്റീഫൻ, മനോഹർ തോമസ്, ജോസ് ചെരിപുറം, കെ കെ ജോൺസൺ, പി ടി പൗലോസ്, ബേബി ഊരാളിൽ എന്നിവർ ആശംസകൾ അർപ്പിക്കും. തഹ്‌സിൻ മുഹമ്മദ് അവതരിപ്പിക്കുന്ന ഗാനമേളയും ചടങ്ങിൽ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ജോസ് കാടാപുറം 914 954 9586, മനോഹർ തോമസ് 917 974 2670


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top