08 July Wednesday

പ്രവാസികൾക്ക്‌ കൈത്താങ്ങായി "കൈകോർത്ത്‌ കൈരളി'; ആദ്യ ടിക്കറ്റ്‌ വിതരണം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

ദുബൈ > കൈകോർത്ത് കൈരളി പദ്ധതിയിലൂടെ അൽഐൻ മലയാളി സമാജം നൽകുന്ന 50 ടിക്കറ്റുകളുടെ ആദ്യ യാത്രാ ടിക്കറ്റിൻ്റെ വിതരണം നടത്തി. തിരുവനന്തപുരത്തേക്ക് 26 ന് ദുബൈയിൽ നിന്നും യാത്ര ചെയ്യുന്ന അൽ ഐനിൽ നിന്നുള്ള കൊല്ലം ആയുർ സ്വദേശി ബിനു സാമുവലിനാണ്‌ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ പ്രസിഡണ്ട് മുബാറക് മുസ്‌ത‌ഫ ടിക്കറ്റ്‌ നൽകിയത്‌.

പ്രമേഹം ബാധിച്ച് കണ്ണിൻ്റെ കാഴ്‌ച നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്ന ബിനു സാമുവലിൻ്റെ യാത്രയുമായി ബന്ധപെട്ട് അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഐ എസ്സ് സി നോർക്ക ഹെൽപ്പ് ഡെസ്ക്കിന് മുന്നിൽ എത്തുകയും ഇന്ത്യൻ സോഷ്യൽ സെൻ്റർ പ്രസിഡന്റ്‌ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപെട്ട് യാത്രക്കുള്ള അനുമതി തരപ്പെടുത്തി എടുക്കുകയും ആയിരുന്നു.

യാത്ര അനുമതി ലഭിച്ച ഉടനെ മലയാളി സമാജം അദ്ദേഹത്തിൻ്റെ ടിക്കറ്റ് കൈരളി ടിവിയുമായി ബന്ധപ്പെട്ട് നൽകുകയായിരുന്നു ബിനു സാമുവലിൻ്റെ സുഹൃത്ത് പ്രിൻസ് ടിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങിൽ കൈരളി ടിവി അൽ ഐൻ കോഡിനേറ്ററും ലോക കേരള സഭ അംഗവുമായ ഇ കെ സലാം അൽ ഐൻ മലയാളി സമാജം പ്രസിഡന്റ്‌ സന്തോഷ് അഭയൻ, ഇന്ത്യൻ സോഷ്യൽ സെൻറർ ട്രഷറർ സന്തോഷ് കുമാർ, കമ്മിറ്റി അംഗം കിഷോർ എന്നിവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top