12 December Thursday

കടത്തനാട് ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി; മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

അബുദാബി > വടകര ആസ്ഥാനമായി 2013 മുതൽ പ്രവർത്തിക്കുന്ന കടത്തനാട് ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ യുഎഇ തല മെമ്പർഷിപ്പ് കാമ്പയിന് തുടക്കം. ലോക കേരള സഭാ മെമ്പറും എൻ ആർ ഐ ഫോറം സ്ഥാപക പ്രസിഡണ്ടുമായ ബാബു വടകരയിൽ നിന്നും ആദ്യ മെമ്പർഷിപ്പ് എൻ ആർ ഐ ഫോറം വനിത വിഭാഗം പ്രവർത്തക സുനേന സമീർ ഏറ്റ് വാങ്ങിയാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. സൊസൈറ്റി പ്രസിഡണ്ട്‌ ബഷീർ അഹമ്മദ് ചടങ്ങിന് നേതൃത്വം നൽകി.

വടകര എൻആർഐ ഫോറം അബുദാബി കേരള സോഷ്യൽ സെൻററിൽ വെച്ച് നടത്തിയ വടകര മഹോത്സവം പരിപാടിയിലാണ് കാമ്പയിന് തുടക്കം കുറിച്ചത്. എൻആർഐ യുഎഇ പ്രസിഡണ്ട് ഇന്ദ്ര തയ്യിൽ, സക്കീർ, സമീർ സി കെ, രവീന്ദ്രൻ മാസ്റ്റർ, യാസർ അറഫാത്ത്, ശ്രീജിത്ത്, ആദർശ്, റജീദ് പട്ടോടി തുടങ്ങിയർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top