09 August Sunday

ഗൗരിയമ്മ എക്കാലവും പ്രചോദനം; പിറന്നാൾ ആശംസകൾ നേർന്ന്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

തിരുവനന്തപുരം> സമൂഹ നന്മയ്ക്കായി സ്വയമർപ്പിച്ച കെ ആർ ഗൗരിയമ്മയുടെ  ജീവിതം കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിന് എക്കാലവും പ്രചോദനമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ . ഗൗരിയമ്മയുടെ 102‐ാം പിറന്നാൾ ദിനത്തിൽ ആശംസ നേരുകയായിരുന്നു മുഖ്യമന്ത്രി .

പോസ്‌റ്റ്‌ ചുവടെ

സഖാവ് കെ ആർ. ഗൗരിയമ്മയെ മാറ്റി നിർത്തിക്കൊണ്ട് കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം എഴുതാൻ സാധ്യമല്ല. കേരളത്തിൻ്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചയിലും, അത് നേതൃത്വം നൽകിയ സാമൂഹ്യ വിപ്ലവത്തിലും അനുപമമായ പങ്കാണ് സഖാവ് വഹിച്ചത്.

ഭരണരംഗത്തും കേരളത്തെ പുരോഗതിയിലേയ്ക്ക് നയിച്ച അനവധി സംഭാവനകൾ ഗൗരിയമ്മയുടേതായി ഉണ്ട്. സമൂഹ നന്മയ്ക്കായി സ്വയമർപ്പിച്ച സഖാവിൻ്റെ ജീവിതം കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിന് എക്കാലവും പ്രചോദനമാണ്. 

ഇന്ന് ഗൗരിയമ്മയുടെ 102-ആം ജന്മ ദിനമാണ്. സഖാവിന് ഹൃദയപൂർവ്വം ആശംസകളും അഭിവാദ്യങ്ങളും നേരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top