13 June Sunday

അനധികൃത സ്വത്ത്‌ സമ്പാദനം: കെ എം ഷാജി വിജിലൻസ്‌ ഓഫീസിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 23, 2021


കോഴിക്കോട്‌> അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ പ്രതിയായ മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി വിജിലൻസ്‌ ഓഫീസിൽ ഹാജരായി. സ്വത്ത്‌ സമ്പാദനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ്‌ എംഎൽഎ വിജിലൻസ്‌ ഓഫീസിൽ എത്തിയത്‌.

രേഖകൾ സംഘടിപ്പിക്കാൻ കൂടുതൽ സമയം വേണമെന്നായിരുന്നു കഴിഞ്ഞ ദിവസം ഷാജിയുടെ നിലപാട്‌. എന്നാൽ, രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കണ്ണൂരിലെ വീട്ടിൽ നിന്ന്‌ പിടിച്ചെടുത്ത പണം കള്ളപ്പണമായി കണക്കാക്കി വിജിലൻസ്‌ മുന്നോട്ട്‌ പോകുമെന്ന സൂചന ലഭിച്ചതോടെയാണ്‌ ഷാജി ലഭ്യമായ ചില രേഖകളുമായി എത്തിയത്‌.

രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന അപേക്ഷ നൽകാനാണ്‌ ഷാജി എത്തിയതെന്നാണ്‌ സൂചന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top