20 February Wednesday

ജിദ്ദ നവോദയ വിമാന ടിക്കറ്റ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Saturday Dec 15, 2018

മക്കാ നവോദയ നവാരിയ യൂണിറ്റിലെ തൃശൂര്‍ സ്വദേശി അഷ്‌റഫിന് മക്ക ഏരിയ കമ്മിറ്റി യാത്ര രേഖകള്‍ കൈമാറുന്നു

ജിദ്ദ > സ്‌പോണ്‍സറുമായി തൊഴില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു നാട്ടില്‍ പോവാന്‍ സാധിക്കാതിരുന്ന മക്കാ നവോദയ നവാരിയ യൂണിറ്റിലെ തൃശൂര്‍ സ്വദേശി അഷ്‌റഫിന് ജിദ്ദ നവോദയ മക്ക ഏരിയ കമ്മിറ്റി ആവശ്യമായ നിയമ സഹായവും വിമാന ടിക്കറ്റും നല്‍കി.

നവാരിയ യൂണിറ്റ് സെക്രട്ടറി ഫ്രാന്‍സിസ് ചവറ ടിക്കറ്റ് കൈമാറി. പ്രസ്തുത പരിപാടിയില്‍ ജിദ്ദ നവോദയ മക്ക ഏരിയ രക്ഷാധികാരി ശിഹാബുദ്ധീന്‍ കോഴിക്കോട്, ഏരിയ സെക്രട്ടറി മുഹമ്മദ് മേലാറ്റൂര്‍, ഏരിയ പ്രസിഡന്റ്, മൊയ്തീന്‍കോയ പുതിയങ്ങാടി, കേന്ദ്രകമ്മിറ്റി അംഗം റഫീഖ് കോട്ടക്കല്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കുട്ടി പട്ടാമ്പി, മുസ്തഫ മമ്പാട്, നവാരിയ യൂണിറ്റ് പ്രസിഡണ്ട് ബുഷാര്‍ ചെങ്ങമനാട്, യൂണിറ്റ് ജീവകാരുണ്യം കണ്‍വീനര്‍ നൗഫല്‍ ഈരാറ്റുപേട്ട, യൂണിറ്റ് അംഗങ്ങളായ ഫസല്‍ വയനാട് ഷെഫീഖ് കണ്ണൂര്‍ എന്നിവരും പങ്കെടുത്തു.
 


പ്രധാന വാർത്തകൾ
 Top