11 December Wednesday

ജിദ്ദ നവോദയ മക്ക വെസ്റ്റ് ഏരിയ കൺവെൻഷൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

ജിദ്ദ > ജിദ്ദ നവോദയ മക്ക വെസ്റ്റ് ഏരിയ കൺവെൻഷൻ സഖാവ് മുഹമ്മദലി നഗറിൽ ഏഷ്യൻ പോളി ക്ലിനിക്  ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജിദ്ദ നവോദയ പ്രസിഡന്റ്  കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു.  മക്ക വെസ്റ്റ് ഏരിയ പ്രസിഡന്റ്  സജീർ കൊല്ലം അധ്യക്ഷനായി. മക്ക വെസ്റ്റ് ഏരിയ രക്ഷാധികാരി  മുഹമ്മദ് മേലാറ്റൂർ സംഘടന റിപ്പോർട്ടും മക്ക വെസ്റ്റ് ഏരിയ സെക്രട്ടറി നൈസൽ കനി പത്തനംതിട്ട ഏരിയ റിപ്പോർട്ടും അവതരിപ്പിച്ചു.

മക്ക വെസ്റ്റ് ഏരിയ ട്രഷറർ  റാഫി മേലാറ്റൂർ പാനൽ കൂട്ടിച്ചേർക്കൽ അവതരിപ്പിച്ചു. ജിദ്ദ നവോദയ ജീവകാരുണ്യ കൺവീനർ ജലീൽ ഉച്ചാരക്കടവ്, ജിദ്ദ നവോദയ വൈസ് പ്രസിഡന്റ് ശിഹാബുദ്ദീൻ, കോഴിക്കോട് മക്ക വെസ്റ്റ് ജീവകാരുണ്യ കൺവീനർ റിയാസ് വള്ളുവമ്പ്രം എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. എമിൽ താനൂർ, സാനിഷ് പത്തനംതിട്ട എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഇർഷാദ് ഒറ്റപ്പാലം സ്വാഗതവും മുജീബ് റഹ്മാൻ നിലമ്പൂർ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top