Deshabhimani

ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 05:49 PM | 0 min read

ജിദ്ദ > ജിദ്ദ നവോദയ യാമ്പു മുൻ ഏരിയ കമ്മിറ്റി അംഗവും അൽ ദോസ്സരി യൂണിറ്റ് ട്രഷററുമായ മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി  മോഹൻദാസ് മുണ്ടക്കാട്ടിന് യാത്രയയപ്പ് നൽകി. 29 വർഷമായി യാമ്പുവിലെ അൽ ദോസ്സരി കോൺട്രാക്റ്റിങ് കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്നു.

യാമ്പു അൽ ദോസ്സരി ക്യാമ്പിൽ നടന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി സിബിൾ പാവറട്ടി നവോദയയുടെ സ്നേഹോപഹാരം കൈമാറി. ഏരിയ കമ്മിറ്റിയംഗങ്ങളായ ഗോപി, ഷൗക്കത്ത്‌ മണ്ണാർക്കാട്‌, ബിഹാസ്‌ കരുവാരക്കുണ്ട്‌, സാക്കിർ എ പി, വിപിൻ തോമസ്, ഷിബു പൊന്നപ്പൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ്‌ പ്രസിഡന്റ്‌ ബിജു വെള്ളിയാമറ്റം സ്വാഗതവും യൂണിറ്റ് സെക്രട്ടറി രാജീവ്‌ തിരുവല്ല നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home