23 July Tuesday

ജിദ്ദയില്‍ മരണപ്പെട്ട ജെനി മാത്യുവിന്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടിലേക്കയക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

ജിദ്ദ> ജിദ്ദ നവോദയയുടെ സജീവ  പ്രവര്‍ത്തകനായിരുന്ന പത്തനംതിട്ട ജില്ലയിലെ അടൂര്‍ മരുതിമൂട് ഇളമന്നൂരിലെ ആറുവിള ജോയല്‍ ഡേയ്ലിലെ ജെനി മാത്യുവിന്റെ (45 വയസ്സ്) മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെയുള്ള സൗദിയ വിമാനത്തില്‍ നാട്ടിലേക്ക് അയക്കും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മെയ് 24ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലായിരുന്ന ജെനി മാത്യു തലച്ചോറിലെ അമിത രക്തസ്രാവം മൂലം മെയ് 30ന് മരണപ്പടുകയായിരുന്നു.

തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ സൗദി വിമാനത്തില്‍ നാട്ടില്‍ എത്തിക്കുകയും, ശനിയാഴ്ച മങ്ങാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അടക്കം ചെയുകയും ചെയ്യും.

നവോദയ പ്രവര്‍ത്തകനും ഇടത് സൈബര്‍രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ജെനി മാത്യു കഴിഞ്ഞ 23 വര്‍ഷമായി പ്രവാസത്തിലായിരുന്നു. എട്ടു  വര്‍ഷത്തോളമായി  ജിദ്ദയില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ ലിയ ജെനി ജിദ്ദ ന്യൂ അല്‍വുറൂദ് ഇന്റര്‍നാഷനല്‍ സ്‌കൂളധ്യാപികയാണ്. മക്കളായ ജോയല്‍ മാത്യു ജെനി, ജോആന്‍ റേച്ചല്‍ ജെനി എന്നിവര്‍ അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. അരുവിള ചാരുവിളയില്‍  പരേതരായ സി.വൈ. മത്തായിയുടെയും ഏലിയാമ്മയുടെയും മകനാണ്. സഹോദരന്‍ മോനച്ചന്‍, സഹോദരിമാര്‍ റോസമ്മ, ലീലാമ്മ.

ജെനി മാത്യുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു  പോകുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നവോദയ ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരായ ജലീല്‍ ഉച്ചാരക്കടവ്, ബഷീര്‍ മമ്പാട്, അനൂപ് മാവേലിക്കര, ജിദ്ദയിലെ ജീവകാരുണ്യ പ്രവര്‍ത്തകനായ നൗഷാദ് മമ്പാട് എന്നിവരുടെ പ്രവര്‍ത്തനം സഹായകമായി.

നവോദയ ജിദ്ദ  ഖാലിദ് ബിന്‍ ഏരിയ ഹംറ യൂണിറ്റ് അംഗമായിരുന്ന ജെനി മാത്യുവിന്റെ അകാല വിയോഗത്തില്‍ നവോദയ കേന്ദ്ര കമ്മറ്റി അഗാഥമായ അനുശോചനം അറിയിച്ചു.

 


പ്രധാന വാർത്തകൾ
 Top