ഷാര്‍ജ > ജെസിസി- മിഡില്‍ ഈസ്റ്റ് പ്രതിനിധി സമ്മേളനം ഫെബ്രുവരി 8-ന് ഹിറ ആഡിറ്റോറിയം ഷാര്‍ജയില്‍ വെച്ച് നടത്തുന്നു. രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനം എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസ് ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍, സെമിനാര്‍, അരങ്ങില്‍ ശ്രീധരന് പുരസ്കാര സമര്‍പ്പണം എന്നിവയും നടക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം എല്‍.ജെ.ഡി, സംസ്ഥാന പ്രസിഡന്റ് എം. വി. ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്യും.
വി.കുഞ്ഞാലി, ഷംസാദ് റഹിം, വിവിധ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള ജെ.സി.സി പ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കുമെന്ന് ജെ.സി.സി മിഡില്‍ ഈസ്റ്റ് കമ്മിറ്റി പ്രസിഡന്റ് സഫീര്‍ പി. ഹാരിസ് (കുവൈറ്റ്), ജനറല്‍ സെക്രട്ടറി ടി.ജെ.ബാബു (ദുബായ്) എന്നിവര്‍ അറിയിച്ചു.