30 October Friday

യുഎഇ-ഇസ്രയേല്‍ വിമാന സര്‍വീസ് നീട്ടി

അനസ് യാസിന്‍Updated: Wednesday Oct 14, 2020

മനാമ > യുഎഇക്കും ഇസ്രയേലിനുമിടയില്‍ ഒക്ടോബറില്‍ ആരംഭിക്കാനിരുന്ന നേരിട്ടുള്ള വിമാന സര്‍വീസ് ജനുവരിവരെ നീട്ടിവെച്ചു. ഇസ്രയേലില്‍ ക്രമാതീതമായി കോവിഡ്-19 കേസുകള്‍ വര്‍ധിച്ച പാശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഇരു രാജ്യങ്ങളും ഒപ്പിട്ട നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാനുള്ള കരാര്‍ പ്രകാരമാണ് വിമാന സര്‍വീസ് തുടങ്ങാനുള്ള തീരുമാനം. കഴിഞ്ഞ മാസം വൈറ്റ് ഹൗസിലാണ് കരാര്‍ ഒപ്പിട്ടത്. യുഎഇക്കും ഇസ്രയേലിനുമിടയില്‍ പ്രതിവര്‍ഷം രണ്ടര ലക്ഷം വരെ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

കൊറോണവൈറസ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന ഇസ്രയേല്‍ വീണ്ടും ലോക്ഡൗണിലേക്ക് പോയിരിക്കയാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊറോണ വൈറസ് അണുബാധ നിരക്കാണ് ഇസ്രായേലില്‍. ഗുരുതരമായ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇതുവരെ 297,501 പേര്‍ക്ക് കോവിഡ് ബാധിച്ചു. 2,067 പേര്‍ മരിച്ചു. 248,940 പേര്‍ക്ക് രോഗം ഭേദമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top