16 February Saturday

അയർലണ്ടിലെ നേഴ്‌സുമാരുടെ സമരം: പിന്തുണയുമായി ഇടതുപക്ഷ പ്രസ്ഥാനമായ ക്രാന്തി

വെബ് ഡെസ്‌ക്‌Updated: Thursday Jan 24, 2019

കിൽക്കെനിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യത്തിൽനിന്ന്‌

ഡബ്ലിൻ > ഈ മാസം 30 മുതൽ അയർലണ്ടിലെ നേഴ്‌സുമാരുടെയും മിഡ് വൈഫുമാരുടെയും സംഘടനകളായ ഐഎൻഎംഒയും പിഎൻഎയും രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന് അയർലണ്ടിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനമായ ക്രാന്തി പിന്തുണ പ്രഖ്യാപിച്ചു.  മെച്ചപ്പെട്ട മാന്യമായ വേതനത്തിനും, ജോലിഭാരം കുറയ്‌ക്കണമെന്നും ആവശ്യപ്പെട്ടാണ് നേഴ്‌സുമാർ സമരമുഖത്തേക്ക് ഇറങ്ങുന്നത്. ദ്രോഗ‌ഡ, വാട്ടർഫോർഡ്, കിൽക്കെനി യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഐക്യദാർഢ്യ പ്രഖ്യാപനം സംഘടിപ്പിച്ചത്. വ്യാഴാഴ്‌ച രാവിലെ 10 മുതൽ 11 വരെയായിരുന്നു  പരിപാടി.

യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽ (വാട്ടർഫോർഡ്), സെന്റ്. ലൂക്ക്സ് ജനറൽ ഹോസ്‌പിറ്റൽ (കിൽക്കെനി ), ഔവ്വർ ലേഡി ഓഫ് ലൂർദ്സ് ഹോസ്‌പിറ്റൽ (ദ്രോഗഡ ) എന്നിവിടങ്ങളിലാണ് സമരത്തിന് ഐക്യദാർഢ്യവുമായി ക്രാന്തിയിലെ അംഗങ്ങൾ ഒത്തു ചേർന്നത്.

ദ്രോഗഡ യൂണിറ്റിന്റെ നേതൃത്വത്തിൽ ഔവ്വർ ലേഡി ഓഫ് ലൂർദ്സ് ഹോസ്‌പിറ്റലിന് മുന്നിൽ നടത്തിയ ഐക്യദാർഢ്യ പരിപാടിക്ക് യൂണിറ്റ് സെക്രട്ടറി രതീഷ് സുരേഷ് നേതൃത്വം നൽകി. ക്രാന്തി പ്രസിഡന്റ്‌ അഭിലാഷ് ഗോപാലപിള്ള, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വർഗീസ് ജോയ്, അജയ് സി ഷാജി, ബിനു അന്തിനാട് തുടങ്ങിയവർ പങ്കെടുത്തു.

ദ്രോഗഡയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യം

ദ്രോഗഡയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യം



കിൽക്കെനിയിലെ ഐക്യദാർഢ്യ പ്രഖ്യാപനം സെന്റ്. ലൂക്ക്സ് ജനറൽ ഹോസ്‌പിറ്റലിന് മുന്നിൽ സംഘടിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി എ കെ ഷിനിത്ത് പരിപാടികൾക്ക് നേതൃത്വം നൽകി.

കിൽക്കെനിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യം

കിൽക്കെനിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യം



യൂണിറ്റ് സെക്രട്ടറി അനൂപ് ജോണിന്റെ നേതൃത്വത്തിൽ വാട്ടർഫോർഡ് യൂണിറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ ലോക കേരള സഭ അംഗം അഭിലാഷ് തോമസ്, ക്രാന്തി സെക്രട്ടറി ഷാജു ജോസ് എന്നിവർ പങ്കെടുത്തു. വാട്ടർഫോർഡ് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിന് മുമ്പിലാണ് പരിപാടി സംഘടിപ്പിച്ചത്.

വാട്ടർഫോർഡിൽ സംഘടിപ്പിച്ച ഐക്യദാർഢ്യം

വാട്ടർഫോർഡിൽ സംഘടിപ്പിച്ച ഐക്യദാർഢ്യം



മൂന്ന് കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച ഐക്യദാർഢ്യ പ്രഖ്യാപനത്തിൽ പങ്കെടുത്ത് വിജയമാക്കിയ എല്ലാവരോടും ക്രാന്തി കേന്ദ്ര കമ്മിറ്റി നന്ദി അറിയിച്ചു.


പ്രധാന വാർത്തകൾ
 Top