14 July Tuesday

ഗൾഫ് പ്രവാസികൾക്ക് നാട്ടിലെത്താൻ തുണയായി അയർലൻഡ് മലയാളികളും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

ഡബ്ലിൻ> കോവിഡ്‌ മൂലം ജോലി നഷ്ടപ്പെട്ടും  അസുഖങ്ങളാലും ദുരിതം അനുഭവിക്കുന്നവർക്ക്‌ നോർക്ക വഴി നാട്ടിലെത്താൻ സഹായം നൽകാൻ അബുദാബി ശക്തി തീയേറ്റേഴ്‌സുമായി സഹകരിച്ച്‌ അയർലണ്ടിലെ മലയാളികളും. അയർലൻഡ് മലയാളികൾ. ആദ്യ ഘട്ടത്തിൽ 16 ടിക്കറ്റുകൾ കൈമാറിയാണ് പദ്ധതിയ്‌ക്ക്‌ തുടക്കം കുറിച്ചത്‌.

രഞ്ജിത്‌ പുന്നൂസിന്റെ ഫേസ്‌ബുക്ക്‌ പേജിൽ തുടക്കമായ പദ്ധതിയ്‌ക്ക്‌ ഒട്ടേറെപ്പേർ സഹായവുമായെത്തി. ഒരാഴ്‌ച കൊണ്ടാണ്‌ ഇത്രയും ടിക്കറ്റിന്‌ പണം സ്വരൂപിച്ചത്‌. ബോബി,ആന്റോ, അഭിലാഷ്‌ ജി കരിമ്പന്നൂർ, മനു ചന്ദ്രൻ,സൈമൺ, അജിത്‌,മനോജ്‌ മാത്യു, പ്രീദീപ്‌ ചെറുകര, അനൂപ്‌,ശ്യാംലാൽ തുടങ്ങിയവർ പ്രവർത്തനം ഏകോപിപ്പിച്ചു.


പ്രധാന വാർത്തകൾ
 Top