ദുബായ്> യു.എ.ഇ യുടെ 50 ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബർ 3 ന് അൽ നാസർ ലിഷർ ലാന്റിൽ സംഘടിപ്പിക്കുന്ന ദി ഗ്ലോറി ഓഫ് 50 ഇൻഡോ് അറബ് കൾച്ചറൽ ഫെസ്റ്റ് 2021 (The Glory of 50 - Indo Arab Cultural Fest -2021) ന്റെ പോസ്റ്റർ സംവിധായകൾ ലാൽ ജോസ് പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം പരിപടിയുടെ ഫേസ്ബുക്ക് പേജ് ലോഞ്ച് ചെയ്തിരുന്നു.
പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ നേതൃത്വം കൊടുക്കുന്ന " മലബാറിക്കസ് " ബാന്റിന്റെ ലൈവ് പ്രോഗ്രാമും ,ദുബായിലെ കലാകാരൻമാർ അണിനിരക്കുന്ന ഇന്ത്യയുടെയും യു.എ.ഇ യുടെയും സംസ്കാരങ്ങൾ വിളിച്ചോതുന്ന വിവിധ പരിപാടികളും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.
സംഘാടകരായ ലോകകേരളാ സഭാഗം എൻ.കെ.കുഞ്ഞമ്മദ്, കെ.വി.സജീവൻ, അൻവർ ഷാഹി, റിയാസ് കൂത്തുപറമ്പ് ,രാജൻ മാഹി, പ്രദീപ് തോപ്പിൽ, സുചിത സുബ്രു, രാകേഷ് മാട്ടുമ്മൽ, നൗഫൽ പട്ടാമ്പി, പ്രഭിലാഷ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..