03 December Friday

ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ്‌ സ്വാഗത സംഘം

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

അമ്പതാമത് യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് അൽ നാസർലിഷർ ലാൻ്റിൽ സംഘടിപ്പിക്കുന്ന "The Glory of 50 - Indo Arab Cultural Fest -2021" ന്റെ സ്വാഗത സംഘ രൂപീകരണ യോഗം നോർക്കാ ഡയറക്ടറും ലോക കേരളാസഭാഗവുമായ ഒ വി മുസ്‌തഫ ഉദ്ഘാടനം ചെയ്‌തു‌. ലോക കേരളാസഭാഗം എൻ കെ കുഞ്ഞമ്മദ്‌, അഡ്വ. നജീദ്‌, എൻടിവി ചെയർമാൻ മാത്തുകുട്ടി കണ്ടോൺ, ഡോ. സായിഗണേഷ്‌, അബ്ദുള്ള നൂറുദ്ദീൻ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടകാര്യങ്ങൾ കെ വി സജീവൻ വിശദീകരീച്ചു. സുജിത സുബ്രു സ്വാഗതം പറഞ്ഞ യോഗത്തിൽ അൻവർ ഷാഹി അദ്ധ്യക്ഷനായി. പ്രദീപ്‌ തോപ്പിൽ നന്ദി രേഖപ്പെടുത്തി.

പോറ്റമ്മ നാടിൻ്റെ ദേശിയ ദിനത്തിൽ പ്രണാമമായി പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ നേതൃത്വം കൊടുക്കുന്ന " മലബാറിക്കസ് " ബാൻറിൻ്റെ ലൈവ് പ്രോഗ്രാം ഡിസംബർ 3ന് അരങ്ങേറും . ഇന്ത്യയുടെയും യുഎഇ യുടെയും സംസ്‌കാരങ്ങൾ വിളിച്ചോതുന്ന വിവിധ പരിപാടികളും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി 70 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയെ യോഗം തിരഞ്ഞെടുത്തു. നോർക്ക ഡയറക്‌ടർ ഒ വി മുസ്‌തഫയെ സ്വാഗത സംഘം ചെയർമ്മാനായും, വൈസ്‌ ചെയർമ്മാന്മാരായി ഡോ. സായ്‌ ഗണേഷ്‌, അബ്‌ദുള്ള നൂറുദ്ദീൻ എന്നിവരെയും സ്വാഗത സംഘം ജനറൽ കൺവീനറായി കെ വി സജീവനെയും ജോ. കൺവീനറായി സുജിത സുബ്രൂ എന്നിവരെയും സ്വാഗത സഘം രക്ഷാധികരികളായി എൻടിവി ചെയർമ്മാൻ മാത്തുകുട്ടി കണ്ടോൺ, അഡ്വ. നജീദ്‌, എൻ കെ കുഞ്ഞമ്മദ്‌ എന്നിവരെയും യോഗം തെരഞ്ഞെടുത്തു. പരസ്യകമ്മറ്റി കൺവീനറായി റിയാസ്‌ കൂത്തുപറമ്പ്‌, ജോ. കൺവീനറായി രാഗേഷ്‌ മാട്ടുമ്മൽ, നൗഫൽ പട്ടാമ്പി, അനിത ശ്രീകുമാർ എന്നിവരെയും വളണ്ടിയർർ ക്യാപ്‌റ്റനായി അബ്‌ദുൾ റഹ്മാനെയും തെരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top