13 November Wednesday

ഇന്ത്യൻ സ്‌കൂൾ തരംഗ് 2019ന്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2019

മനാമ >   ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്‌കൂൾ കലോത്സവമായ സ്‌കൂൾ തരംഗ് 2019ന്‌   ഇന്ത്യൻ സ്‌കൂളിൽ തുടക്കമായി. 2500 ലേറെ  വിദ്യാർത്ഥികൾ   130 ഓളം  ഇനങ്ങളിൽ പങ്കെടുക്കുന്ന  ഈ കലോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്‌കൂൾ കലോത്സവമായി വിലയിരുത്തപ്പെടുന്നു.     

 അഞ്ചു വേദികളിയായി നടക്കുന്ന  കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ മൂന്നിന് വ്യാഴാഴ്ച നടക്കും. ഗ്രാൻഡ് ഫിനാലെയിൽ കലാശ്രീ /കലാപ്രതിഭ പുരസ്കാരങ്ങൾ സമ്മാനിക്കും.
ആറു മുതൽ 17 വയസു വരെയുള്ള വിദ്യാർത്ഥികളെ എ/ബി/സി/ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി  തിരിച്ചാണ് മത്സരം. കുറ്റമറ്റ രീതിയിലും വേഗത്തിലും ഫലപ്രഖ്യാപനം നടത്തനാനായി പ്രത്യേക സോഫ്ട്‍വെയർ ഇന്ത്യൻ സ്‌കൂൾ തയ്യാറാക്കിയിട്ടുണ്ട് . 

 

 


പ്രധാന വാർത്തകൾ
 Top