16 January Saturday

ഇന്ത്യന്‍ സ്‌കൂള്‍ സംസ്‌കൃത ദിനം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 7, 2020
മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ സംസ്‌കൃത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂള്‍ ഭാഷകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സംസ്‌കൃതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ വിദ്യാര്‍ത്ഥികള്‍ ക്ലാസിക് ഭാഷയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.
 
മിഡില്‍ സെക്ഷനിലെയും സീനിയര്‍ സെക്ഷനിലെയും വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. നാരായണീയം, ഭഗവദ്ഗീത എന്നിവ അവര്‍ പാരായണം ചെയ്തു. സംസ്‌കൃത ഗാനങ്ങള്‍, കഥകള്‍, പോസ്റ്ററുകള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ചു. സംഘ ഗാനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ പ്രകടനം മികച്ചതായി. സംസ്‌കൃത അധ്യാപിക മമത മോഹനന്‍ പരിപാടി ഏകോപിപ്പിച്ചു. മിഡില്‍ സെക്ഷന്‍ ഹെഡ് ടീച്ചര്‍ പാര്‍വതി ദേവദാസന്‍ മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ എല്ലാ പരിപാടികളും സുഗമമായി ഓണ്‍ലൈനില്‍ നടന്നു.  സ്‌കൂള്‍ അധികൃതരുടെയും എക്‌സിക്യട്ടീവ് കമ്മിറ്റിയുടെയും വലിയ പിന്തുണയും പ്രോത്സാഹനവും ആഘോഷത്തെ മികവുറ്റതാക്കി.
 
ക്ലാസിക് ഭാഷയായ സംസ്‌കൃതം ഇന്ത്യന്‍ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും പ്രതിഫലനമാണെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ സന്ദേശത്തില്‍ പറഞ്ഞു.
 
ലോകത്തിലെ പ്രാചീനമായ ഭാഷകളില്‍ ഒന്നായ  സംസ്‌കൃതം  ഇന്ത്യന്‍ സംസ്‌കാരത്തിന് മുതല്ക്കൂട്ടാണെന്നു സെക്രട്ടറി സജി ആന്റണി പറഞ്ഞു.
 
ക്ലാസിക്  ഭാഷകളിലൊന്നായ സംസ്‌കൃതത്തിന്റെ പ്രാധാന്യം ആവര്‍ത്തിച്ചുകൊണ്ട് സംസ്‌കൃത ദിനം സംഘടിപ്പിക്കുന്നതില്‍ അധ്യാപകരുടെ വലിയ ശ്രമങ്ങളെ പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി  അഭിനന്ദിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top