28 February Sunday

ബഹ്‌റൈന്‍ ഗാര്‍ഡന്‍ ക്ലബ് മത്സരം: ഇന്ത്യന്‍ സ്‌കൂളിനു മികച്ച വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 17, 2021

മനാമ > 2020 ലെ വാര്‍ഷിക ഫ്‌ളവര്‍, വെജിറ്റബിള്‍ ഷോയുമായി ബന്ധപ്പെട്ട് നടത്തപ്പെട്ട മത്സരങ്ങളില്‍ ഇന്ത്യന്‍ സ്‌കൂളിനു മികച്ച വിജയം. ബഹ്‌റൈന്‍ ഗാര്‍ഡന്‍ ക്ലബ്  സംഘടിപ്പിച്ച മത്സരങ്ങളില്‍ 12 ല്‍ 10 സമ്മാനങ്ങളും ഇന്ത്യന്‍ സ്‌കൂള്‍  കരസ്ഥമാക്കി. ഇന്ത്യന്‍ സ്‌കൂള്‍  ഇസ ടൌണ്‍ കാമ്പസും റിഫ കാമ്പസും സംയുക്തമായാണ്  ഈ നേട്ടം കരസ്ഥമാക്കിയത്. പത്തു വ്യക്തിഗത ഇനങ്ങളിലെ സമ്മാനങ്ങള്‍ക്ക് പുറമേ, ബെസ്റ്റ് എക്‌സിബിറ്റ് ഓഫ് ഫ്‌ലവേഴ്‌സ് ഇനത്തില്‍ ഒന്നാം സമ്മാനം ഇന്ത്യന്‍ സ്‌കൂള്‍ നേടിയെന്നത്  വിജയത്തിന്റെ തിളക്കം കൂട്ടുന്നു. കൂടാതെ മികച്ച  സ്‌കൂള്‍ പൂന്തോട്ടം, പൂന്തോട്ടത്തിലെ മികച്ച കലാ  പ്രദര്‍ശനം, പച്ചക്കറികളുടെ മികച്ച പ്രദര്‍ശനം എന്നീ ഇനങ്ങളില്‍ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഫ്രഷ് ഫ്‌ളവര്‍്, പ്രസ്സ്ഡ് ഫ്‌ളവേഴ്‌സ്, മിനിയേച്ചര്‍ ഗാര്‍ഡന്‍ എന്നീ വിഭാഗങ്ങളില്‍ ഇന്ത്യന്‍ സ്‌കൂള്‍  റിഫ കാമ്പസ് കുരുന്നുകള്‍  അവാര്‍ഡുകള്‍ നേടി. സ്‌കൂളിനു ലഭിച്ച പത്തു  വ്യക്തിഗത സമ്മാനങ്ങള്‍: ഒന്നാം സമ്മാനം-സിദ്ധി മനോജ് വ്യാസ് (മിനിയേച്ചര്‍ ഗാര്‍ഡന്‍), മന്‍പ്രീത് കോര്‍ (പുഷ്പ ക്രമീകരണം),  ഏഞ്ചല പോള്‍ (പ്രസ്സ്ഡ് ഫ്‌ളവേഴ്‌സ്), രണ്ടാം സമ്മാനം- അഭിനവ് വിനു (പുഷ്പ ക്രമീകരണം), അമിത് ദേവന്‍, രോഹന്‍ പ്രഭാകര്‍ (ഇരുവരും മിനിയേച്ചര്‍ ഗാര്‍ഡന്‍), മൂന്നാം സമ്മാനം- മുഹമ്മദ് റഷ്ദാന്‍, ആന്റണ്‍ അജി ജോസഫ് (ഇരുവരും മിനിയേച്ചര്‍ ഗാര്‍ഡന്‍), ഹന്ന പി അരോക്കിയ കുമാര്‍ (പ്രസ്സ്ഡ് ഫ്‌ളവേഴ്‌സ്), അനുശ്രീ മണികണ്ടന്‍ (പുഷ്പ ക്രമീകരണം).

മിഡില്‍ സെക്ഷന്‍ ഹെഡ് ടീച്ചര്‍ പാര്‍വതി ദേവദാസ് ഗാര്‍ഡന്‍ ക്ലബ് അധികൃതരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

പ്രകൃതിയുടെ സംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതി സൗഹാര്‍ദ്ദ കാമ്പസിനോട് സ്‌നേഹം വളര്‍ത്തുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2015 ല്‍ ഇന്ത്യന്‍ സ്‌കൂള്‍ നേച്ചര്‍ ക്ലബ് ആരംഭിച്ചത്. ഗ്രീന്‍ ബഹ്‌റൈന്‍, ഗ്രീന്‍ ഐഎസ്ബി എന്നതാണ് ക്ലബ്ബിന്റെ മുദ്രാവാക്യം. മിഡില്‍ സെക്ഷന്‍ അധ്യാപികമാരും മറ്റു സ്റ്റാഫും കുട്ടികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. ഇന്ത്യന്‍ സ്‌കൂള്‍  ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, ആരോഗ്യപരിസ്ഥിതി ചുമതലയുള്ള  എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയകൃഷ്ണന്‍ വി, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ എന്നിവര്‍ ജേതാക്കളെ അഭിനന്ദിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top