14 August Friday

ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി പെൺകുട്ടി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 27, 2020

ഷാർജ > ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നു വീണ് മലയാളി പെൺകുട്ടി മരിച്ചു. എറണാകുളം പെരുമ്പാവൂർ വേങ്ങൂർ സ്വദേശി ബിനു പോൾ-മേരി ദമ്പതികളുടെ മകൾ സമീക്ഷ പോളാ(15)ണ് മരിച്ചത്. 

ജനവാസ കേന്ദ്രമായ അൽതാവൂനിൽ തിങ്കളാഴ്ച പുലർച്ച രണ്ടിനു ശേഷമാണ് സംഭവം. അപകട സമയത്ത് രക്ഷിതാക്കളും ഇരട്ട സഹോദരി മെറിഷ് പോളും ഉറങ്ങുകയായിരുന്നു. കെട്ടിടത്തിൽ നിന്ന് വീണതായി വിവരം ലഭിച്ചതനുസരിച്ച് ബുഹൈറ പൊലീസെത്തി ഗുരുതര നിലയിലായ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസാണ് സംഭവം മാതാപിതാക്കളെ അറിയിച്ചത്.

അജ്മാൻ ഭവൻസ് സ്‌കൂളിലാണ് കുട്ടി പഠിച്ചിരുന്നത്. പത്താം ക്ലാസിലേക്ക് പ്രവേശനം നേടിയിരുന്നു. കുട്ടിക്ക് ഒരു വിധ മാനസിക പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്നും പതിവുപോലെ ഉറങ്ങാൻ കിടന്നതായിരുന്നുവെന്നും മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു.

ദുബയിലെ കമ്പനിയിൽ പ്രവർത്തിക്കുന്ന ബിനു പോളിന്റെ കുടുംബം അബുദബിയിൽ നിന്ന് അടുത്തിടെയാണ് ഷാർജയിൽ താമസമാക്കിയത്. മൃതദേഹം നാട്ടിലേക്ക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഫോറൻസിക് ലാബിലേയ്ക്ക് മാറ്റി.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top