02 December Wednesday

പ്രവാസികള്‍ക്ക് മടങ്ങാം; ഒമാനുമായി ഇന്ത്യ എയര്‍ ബബ്ള്‍ കരാര്‍ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 1, 2020
 
മസ്‌കത്ത്: തിരിച്ചുവരാനായി ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി ഒമാനും ഇന്ത്യയും എയര്‍ ബബ്ള്‍ കരാര്‍ പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ 1 മുതല്‍ നാവംബര്‍ 30 വരെയാണ് എയര്‍ ബബ്ള്‍ നിലവില്‍ ഉണ്ടാകുക. വ്യവസ്ഥകള്‍ക്കനുസൃതമായായിരിക്കും വിമാന സര്‍വീസ്. ഇരു രാജ്യങ്ങളിലെയും ദേശീയ വിമാന കമ്പനികള്‍ക്ക് ഇരു രാജ്യങ്ങള്‍ക്കുമിടക്ക് സര്‍വീസ് നടത്താം. എന്നാല്‍, എന്നു വിമാന സര്‍വസ് ആരംഭിക്കുമെന്ന കാര്യം വ്യക്തമല്ല. 
 
കഴിഞ്ഞ ആറുമാസമായി ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ദേ ഭാരത് ദൗത്യത്തില്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്. ഒമാനിലെ ഇന്ത്യക്കാര്‍, വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍(ഒസിഐ കാര്‍ഡ് ഉടമകള്‍), ഇന്ത്യന്‍ എംബസി നല്‍കിയ വിസയുള്ള ഒമാന്‍ പൗരന്‍മാര്‍ എന്നിവര്‍ക്ക് ഇന്ത്യന്‍, ഒമാന്‍ വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് പോകാം. 
 
ഒമാന്‍ പൗരന്‍മാനും താമസക്കാരും, സാധുവായ ഒമാന്‍ വിസയുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്ക് ഒമാനിലേക്കും പോകാം. 
 
കോവിഡ്-19 മുന്‍കരുതലുകള്‍ക്ക് വിധേയമായായിരിക്കും സര്‍വീസ്. യാത്രക്കാരന്‍ ഒമാനില്‍ പ്രവേശിക്കാന്‍ അര്‍ഹരാണോ എന്ന കാര്യം ടിക്കറ്റ്/ബോര്‍ഡിം പാസ് നല്‍കുന്നതിന് മുന്‍പ് എയര്‍ലൈനുകള്‍ ഉറപ്പുവരുത്തണം. ടിക്കറ്റുകള്‍ എയര്‍ലൈന്‍സ് വെബ്‌സൈറ്റ് വഴിയോ സെയില്‍സ് ഏജന്റുമാര്‍ വഴിയോ ആഗോള വിതരണ സംവിധാനങ്ങള്‍ വഴിയോ വില്‍ക്കാം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top