21 October Monday

ഫ്രണ്ട്സ് ഓഫ് കണ്ണൂർ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

കുവൈറ്റ്‌ >  കണ്ണൂർ നിവാസികളുടെ കുവൈറ്റിലെ  കൂട്ടായ്മയായ  ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌, എക്സ്പാറ്റ്സ്  അസോസിയേഷൻ (ഫോക്ക്) സ്വാതന്ത്ര്യദിനം ആഘോഷിച്ചു.  അബ്ബാസിയ ഹെവൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ കെ ഓമനക്കുട്ടൻ അധ്യക്ഷനായി.  ഇന്ത്യൻ കമ്മ്യൂണിറ്റി സ്ക്കൂൾ അധ്യാപകൻ വിനു മാസ്റ്റർ  മുഖ്യ പ്രഭാഷണം നടത്തി.

 സേവ്യർ ആന്റണി  സ്വാഗതം പറഞ്ഞു. കുവൈറ്റിലെ സാമൂഹിക പ്രവർത്തകരായ രഘു നാഥൻ നായർ, മെട്രോ മെഡിക്കൽ കെയർ വൈസ് ചെയർമാൻ ഹംസ പയ്യന്നൂർ, ഫോക്ക് ഉപദേശക സമിതി അംഗം അനിൽ കേളോത്ത്,  വൈസ് പ്രസിഡന്റ്‌ കെ സി  രെജിത്, സുമേഷ്, ട്രെഷറർ വിനോജ് കുമാർ, ഫോക്ക് വനിതാ വേദി ജോയിന്റ് കൺവീനർ ശരണ്യ പ്രിയേഷ്,  ജോയിന്റ് സെക്രട്ടറി മഹിജ ഹേമാനന്ദ്, ഫോക്ക് ബാലവേദി കൺവീനർ  അനാമിക സോമൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.   പ്രോഗ്രാം കൺവീനർ പ്രസാദ് നമ്പ്യാർ   നന്ദി രേഖപ്പെടുത്തി. മെട്രോ മെഡിക്കലുമായി ചേർന്ന് അംഗങ്ങൾക്ക് നൽകുന്ന പ്രിവിലേജ് കാർഡുകളുടെ വിതരണ ഉദ്‌ഘാടനം ഹംസ പയ്യന്നൂർ ചാരിറ്റി ജോ.കൺവീനർ രാജേഷ് കുട്ടന് നൽകിക്കൊണ്ട് നിർവഹിച്ചു. സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ഗാന്ധി സ്മൃതി  ചിത്ര പ്രദർശനവും സംഘടിപ്പിച്ചു.
ഫോക്ക് ബാലവേദിയുടെയും, മാതൃഭാഷ സമിതിയുടെയും നേതൃത്വത്തിൽ കുട്ടികളുടെ   വിവിധ കലാ  പരിപാടികളും സംഘടിപ്പിച്ചിരുന്നു.
പ്രവാസ ജീവിതം മതിയാക്കി  നാട്ടിലേക്ക് മടങ്ങുന്ന ഫോക്ക് അബ്ബാസിയ സൗത്ത് യൂണിറ്റ് മെമ്പർ ടി പുരുഷോത്തമൻ,  ജലീബ് നോർത്ത് യൂണിറ്റ് അംഗം സി രാജീവൻ  എന്നിവർക്ക് ഫോക്കിന്റെ സ്നേഹോപഹാരം കൈമാറി.


 


പ്രധാന വാർത്തകൾ
 Top