14 November Thursday

ഇഫ്‌താര്‍ കിറ്റ് വിതരണവും നോമ്പ് തുറയും നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019

കുവൈറ്റ് സിറ്റി> കണ്ണൂര്‍ പ്രവാസി കൂട്ടായ്മ കുവൈത്തിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റ് വിതരണവും നോമ്പ് തുറയും നടത്തി.മരുഭൂമിയിലെ കൊടും ചൂടില്‍ ആട്ടിന്‍ കൂട്ടങ്ങളെയും,ഒട്ടകങ്ങളെയും പരിപാലിക്കുന്ന സഹോദരങ്ങള്‍ക്കൊപ്പം കബാദില്‍ വച്ചാണ് നോമ്പുതുറ നടത്തിയത്.

സംഘടനയുടെ അംഗങ്ങളായ അജീഷ് തങ്കച്ചന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ദിനകര്‍ അധ്യക്ഷത വഹിച്ചു. ഷാനു തലശ്ശേരി ,ആന്റോ ജോസഫ് ,സുശീല പുതിയവീട് ,വിമല അജീഷ് ,ഷഫീക്, നവാസ് ,ജോബി ,സന്തോഷ് വാഴയില്‍,ഷഹറ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സുധീര്‍ പുതിയപറമ്പ് നന്ദി പറഞ്ഞു

 


പ്രധാന വാർത്തകൾ
 Top