Deshabhimani

ഐസിസി വനിതാ ടി20 വേൾഡ് കപ്പ് ട്രോഫി ടൂറിനെ സ്വീകരിക്കാൻ ഷാർജ ഇന്ത്യൻ സ്കൂളും.

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 03:40 PM | 0 min read

ഷാർജ > ഐസിസി വനിതാ ടി20 ലോകകപ്പ് ട്രോഫി ടൂറിനെ സ്വീകരിക്കാൻ ഷാർജ ഇന്ത്യൻ സ്കൂൾ ഒരുങ്ങുന്നു. സെപ്തംബർ 23 തിങ്കളാഴ്ച രാവിലെ 8:30 ന് എത്തുന്ന ട്രോഫി ടൂറിനെ സ്വീകരിക്കാൻ വിദ്യാർത്ഥികൾ, ജീവനക്കാർ, രക്ഷിതാക്കൾ, വിശിഷ്ടാതിഥികൾ തുടങ്ങി 2,500-ലധികം ആളുകൾ സ്കൂൾ അങ്കണത്തിൽ ഒത്തു ചേരും. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങുന്ന നേതൃനിരയും പങ്കെടുക്കും. ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന സെഷനിൽ സ്‌കൂളിൻ്റെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യവും പ്രതിഭയും പ്രകടമാക്കുന്ന സാംസ്‌കാരിക പ്രകടനങ്ങൾ അരങ്ങേറും. സ്കൂളിലെ പൊലീസ് കേഡറ്റുകളും ഗൈഡുകളും ഗാർഡ് ഓഫ് ഓണർ നൽകി ടീമിനെ പ്രവേശന കവാടത്തിൽ സ്വീകരിയ്ക്കുകയും മാർച്ച് പാസ്റ്റിന്റെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സ്റ്റേജിലേക്ക് നയിക്കുകയും ചെയ്യും.

10 ടീമുകളാണ് യുഎഇയിൽ നടക്കുന്ന വനിതാ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ഒക്ടോബർ 3 നായിരിക്കും ഗ്രൂപ്പ് തല മത്സരങ്ങളുടെ ആരംഭം. ആദ്യ മത്സരത്തിൽ ബംഗ്ലാദേശും സ്കോട്ട്ലൻഡും ഏറ്റുമുട്ടും. അന്നേ ദിവസം തന്നെ പാകിസ്ഥാൻ ശ്രീലങ്ക എന്നിവർ തമ്മിലും മത്സരമുണ്ട്. ആദ്യ റൗണ്ട് മത്സരങ്ങൾ ഒക്ടോബർ 15 വരെ നീണ്ടുനിൽക്കും. 17, 18 തീയതികളിലാണ് സെമി ഫൈനൽ. 2024 ഒക്ടോബർ 20 നാണ് അവസാന മത്സരം.  
 



deshabhimani section

Related News

0 comments
Sort by

Home