Deshabhimani

ഹെൽത്ത് കെയർ ക്രിക്കറ്റ് പ്രീമിയർ ലീഗ്: അഹല്യ മെഡിക്കൽ ഗ്രൂപ്പ് ജേതാക്കൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 06:24 PM | 0 min read

അബുദാബി > ഡ്രീംസ് ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ഹെൽത്ത് കെയർ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 1 എച്ച്‌സിപിഎല്ലിൽ അഹല്യ മെഡിക്കൽ ഗ്രൂപ്പ് ജേതാക്കളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ അബുദാബി എൽഎൽഎച്ച് ഹോസ്പിറ്റലിനെ പരാജയപെടുത്തിയാണ് അഹല്യ ജേതാക്കളായത്. ടൂർണമെന്റിൽ യുഎഇയിലെ പ്രമുഖ ഹോസ്പിറ്റൽസ്, ഫാർമ കമ്പനീസ്, ഹെൽത്ത് കെയർ സപ്ലൈ കമ്പനീസ്, ഫാർമസി ഗ്രൂപ്പ്, മെഡിക്കൽ സെന്റേഴ്‌സ്, ലബോറട്ടറി ഗ്രൂപ്പ് എന്നിവർ പങ്കെടുത്തു.

സെമി ഫൈനൽ മത്സരങ്ങളിൽ ശൈഖ് തനൂൻ മെഡിക്കൽ സിറ്റി അൽഐൻ,ഫനർ എഫ് 20 ഗ്രൂപ്പ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് അഹല്യ മെഡിക്കൽ ഗ്രൂപ്പും എൽഎൽഎച്ച് ഹോസ്പിറ്റലും ഫൈനലിൽ പ്രവേശിച്ചത്. വിജയികൾക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.
അബുദാബിയിൽ ആദ്യമായി മുഴുവൻ ഹെൽത്ത് കെയർ സെക്ടേഴ്‌സിനെയും പങ്കെടുപ്പിച്ച് ടൂർണമെന്റ് നടത്താൻ സാധിച്ചത് നവ്യാനുഭവം പകരുന്നതായി ചീഫ് ഓർഗനൈസർമാരായ ഹാഷിം, സജീഷ് രാജേഷ് എന്നിവർ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home