23 January Thursday

ഗ്ലോബൽ മലയാളി ഫെഡറേഷൻ അന്താരാഷ്‌ട്ര അവാർഡുകൾ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019

ബര്‍ലിന്‍ > ജര്‍മനി ആസ്ഥാനമായുള്ള ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) ഇക്കൊല്ലത്തെ അന്താരാഷ്ട്ര പ്രവാസി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹോളിവുഡ് സംവിധായകനും ഏരീസ് ഗ്രൂപ്പ് സിഇഒയും ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടറുമായ സോഹന്‍ റോയ്(ദുബായ്) ഫിലിം ആന്റ് കള്‍ച്ചറല്‍ അവാര്‍ഡ്, ഡോ. ജോസ് വി. ഫിലിപ്പ്(ഇറ്റലി) ബെസ്ററ് സ്കോളര്‍ എക്സലന്‍സ് ആന്റ് ഫിലാന്രേ്താപ്പിസ്ററ് അവാര്‍ഡ്, ഡോ. കെ.തോമസ് ജോര്‍ജ് (ഇന്‍ഡ്യ)ഹ്യൂമന്‍ ഡെവലപ്മെന്റ് അവാര്‍ഡ്, എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ജൂലൈ 20 മുതല്‍ ജൂലൈ 24 വരെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഐഫലിലെ ഡാലം ബില്‍ഡൂംഗ്സ് സെന്ററില്‍ നടക്കുന്ന ജി.എം. എഫിന്റെ മുപ്പതാമത് വാര്‍ഷികാഘോഷ വേളയില്‍ അവാര്‍ഡുകള്‍ സമ്മാനിയ്ക്കുമെന്ന് ജി.എം.എഫ് ഗ്ളോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 23 ന് (ചൊവ്വ) നടക്കുന്ന സമാപന സമ്മേളനത്തിലായിരിയ്ക്കും അവാര്‍ഡുകള്‍ നല്‍കുക.

സോഹന്‍ റോയ്

മറൈന്‍ എന്‍ജിനീയറായി കരിയര്‍ ആരംഭിച്ച സോഹന്‍ റോയ് ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ 2011 ലെ ഹോളിവുഡ് ചിത്രം ഡാം 999 ന്റെ സംവിധായകനാണ്. 2017 ല്‍ പുറത്തിറങ്ങിയ ജാലം എന്ന മലയാളം സിനിമയുടെ നിര്‍മ്മാതാവുകൂടിയാണ് റോയ്. ചെറിയ സ്ഥലത്ത് മികച്ച ഡുവല്‍ 4 കെ മള്‍ട്ടിപ്ളക്സ് സ്ഥാപിക്കുന്ന സംരംഭവും അദ്ദേഹത്തിനുണ്ട്.

മിഡില്‍ ഈസ്ററിലെ ഷാര്‍ജ ആസ്ഥാനമായുള്ള ഏറ്റവും വലിയ മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ഒന്നായ 1998 ല്‍ ആരംഭിച്ച ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപക മേധാവിയും സിഇഒയുമാണ് സോഹന്‍ റോയ്. അന്തര്‍ദ്ദേശീയ തലത്തില്‍ 16 രാജ്യങ്ങളിലായി 50 കമ്പനികളാണ് ഏരീസ് ഗ്രൂപ്പിനുള്ളത്.

ഫോബ്സ് പട്ടികയില്‍ മിഡില്‍ ഈസ്ററിലെ മികച്ച സംരഭകരില്‍ ഒരാളും, ന്യൂയോര്‍ക്കിലെ ഇന്റര്‍നാഷണല്‍ അക്കാഡമി ഓഫ് ടെലിവിഷന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ മെമ്പറുമാണ് സോഹന്‍ റോയ്.

വേള്‍ഡ് കൗണ്‍സില്‍ ഓഫ് കോസ്മോപോളിറ്റന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ അഡൈ്വസറി ബോര്‍ഡ് മെമ്പറാണ്. ഇന്ത്യന്‍ സിനിമയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ശതകോടീശ്വരന്മാരെ ഒരുമിപ്പിച്ചു കൊണ്ടുള്ള പത്ത് ബില്ല്യണ്‍ യു. എസ്. ഡോളര്‍ പ്രൊജക്ടായ ഇന്‍ഡിവുഡ് സോഹന്‍ റോയിയുടെതാണ്. അഭിനിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

ഡോ. ജോസ് ഫിലിപ്പ്

ഡോ.ജോസ് ഫിലിപ്പ് വട്ടക്കോട്ടായില്‍ ഇറ്റലിയിലെ സാപിയെന്‍സാ യൂണിവേഴ്സിറ്റിയില്‍ (Sapienza University) മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഇന്റര്‍നാഷണല്‍ ഡിവിഷനില്‍ പ്രഫസറാണ്. യൂണിവേഴ്സിറ്റിലെ ആദ്യത്തെ മലയാളി പ്രഫസറെന്ന സ്ഥാനവും ഇറ്റലിയിലെ ടോര്‍ വെര്‍ഗെട്ട യൂണിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസറുമാണ് ഡോ.ജോസ്.

കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ സ്വദേശിയായ ഡോ ജോസ് 1987 ലാണ് ഇറ്റലിയില്‍ കുടിയേറുന്നത്. റോമിലെ സെന്റ് യൂജിനോ ഹോസ്പിറ്റലില്‍ യൂറോപ്പിലെ ഏറ്റവും വലിയ ബര്‍ണിഗംഗ് ട്രുമാ സെന്ററില്‍ സ്പെഷ്യലൈസ്ഡ് ടീം അംഗവുമാണ്. ട്രാന്‍സ് കള്‍ച്ചറല്‍ നഴ്സിംഗ് ആന്റ് എമര്‍ജന്‍സി ബേര്‍ണിംഗ് കെയറില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള ഡോ.ജോസ് ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്. ഇന്‍ഡ്യന്‍ എക്സ്ക്ളൂസീവിന്റെ എംഡിയാണ് അദ്ദേഹം. നിരവധി സെമിനാറുകള്‍ക്ക് ക്ഷണം ലഭിയ്ക്കുന്ന ഡോ.ജോസ് ഗാനരചയിതാവും ക്രിസ്തീയ ആല്‍ബം നിര്‍മ്മാതാവും നല്ലൊരു സംഗീതാസ്വാദകനുമാണ്.

2013/2015 കാലഘട്ടത്തില്‍ ഇറ്റാലിയന്‍ സൈനികരുടെ വിമോചനത്തിനായി ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നോമിനിയായി ഇന്‍ഡ്യയില്‍ നയതന്ത്ര വകുപ്പിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.കഴിഞ്ഞ 31 കൊല്ലമായി റോമിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ വളരെ വലിയ പങ്കു വഹിച്ചിട്ടുള്ള ഡോ. ജോസ് 2007/2008 കാലയളവില്‍ അലിക് ഇറ്റലിയുടെ പ്രസിഡന്റ് പദവി വഹിച്ചതിനു പുറമെ പലവിധത്തിലുള്ള പ്രവാസിക്ഷേമ പദ്ധതികളിലും പങ്കുവഹിച്ചിട്ടുണ്ട്. എലിസബെത്ത് കുറ്റിയാനിക്കരയാണ് ഭാര്യ. ഏക മകന്‍ മാത്യൂസ് വട്ടക്കോട്ടായില്‍ ബ്രിട്ടനില്‍ വിദ്യാര്‍ത്ഥിയാണ്.

ഡോ. തോമസ് ജോര്‍ജ്

ഇലക്രേ്ടാണിക്സ്, കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിംഗ് ബിരുദവും, എംബിഎ സിസ്ററം എന്നതില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുള്ള ഡോ.തോമസ് ജോര്‍ജ് എംഎസ്സി അപൈ്ളഡ് സൈക്കോളജി, എം ഫില്‍ സൈക്കോളജി, എംഫില്‍ മാനേജ്മെന്റ് എന്നിവയിലും മാസ്ററര്‍ ബിരുദവും, എന്‍ജിനിയറിങ്, മാനേജ്മെന്റ് വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നു എന്ന പ്രബന്ധത്തില്‍ ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

1994 ല്‍, ഒരു സ്ററാര്‍ട്ടപ്പ് സംരംഭകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം കമ്പ്യൂട്ടറുകളുടെ വില്‍പ്പനയും സേവനങ്ങളും കൈകാര്യം ചെയ്യുന്ന എന്ന സ്ഥാപനം പാലക്കാടില്‍ ആരംഭിച്ചു. പ്രോമ്ന്റ് കമ്പ്യൂട്ടേഴ്സ് ഇന്ത്യന്‍ റെയില്‍വേയ്ക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ടച്ച് സ്ക്രീന്‍ നെറ്റ്വര്‍ക്ക് വികസിപ്പിച്ചെടുത്തു. പിന്നീട് 2002 ല്‍, സോഫ്റ്റ് സ്കില്‍ ട്രെയിനറായി അദ്ദേഹം യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.ജെസിഐയുടെ ഒരു അന്താരാഷ്ട്ര പരിശീലകനായി 40 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

നിരവധി മാനേജ്മെന്‍റ് സ്പെഷ്യലിസ്ററുകള്‍ വ്യാപകമായി ശുപാര്‍ശ ചെയ്യുന്ന ആറു ദിവസത്തെ ജീവിത നൈപുണ്യ പരിശീലന പരിപാടിയായ ടേണിംഗ് പോയിന്റിന്റെ പ്രധാന ഉപദേഷ്ടാവായി ഇതിനോടകം 290ലധികം ബാച്ചുകള്‍ നടത്തിയിട്ടുണ്ട്. ലോകത്തിലെ 'ദൈര്‍ഘ്യമേറിയ ബിസിനസ്സ് പാഠങ്ങള്‍' നല്‍കി അദ്ദേഹം ഗിന്നസ് റെക്കോര്‍ഡും കരസ്ഥമാക്കി.

ലീഡ് കോളേജ് ഓഫ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകരില്‍ ഒരാളായ ഡോ.തോമസ് യുവ മാനേജര്‍മാരെ വികസിപ്പിക്കുന്നതിലുള്ള പ്രാഗല്‍ഭ്യത്തിന് The National Institute of Personal Management (NIPM) മികച്ച Institution Builder അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. നിലവില്‍ LEAD College of Management ന്റെ ഡയറക്ടറാണ് ഡോ. തോമസ് NIPM പാലക്കാടിന്റെ ചെയര്‍മാനും, Association of SelfFinancing Management Institutions in Kerala എക്സിക്യൂട്ടീവ് അംഗവും, Association of Management Institutions under Calicut University സെക്രട്ടറിയും, Victims, Sensitisation, Welfare and Assistance ട്രഷററുമായ ഡോ. തോമസ് ഒട്ടനവധി മറ്റു പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top