27 May Monday

ഗ്ലോബൽ ഇന്റർനാഷണൽ 25-ാം വാർഷികം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 7, 2019

കുവൈറ്റ് സിറ്റി> ഗ്ലോബൽ ഇന്റർനാഷണൽ കമ്പനിയുടെ 25-ാം വാർഷിക ആഘോഷങ്ങൾ സാഗാ -25 എന്ന പേരിൽ അരങ്ങേറി. കമ്പനി ചെയർമാൻ  ഹുസൈൻ അബ്ദുല്ല അൽ ജോഹർ ഉദ‌്ഘാടനം ചെയ്ത ചടങ്ങിൽ സിനിമാതാരം ജയറാം മുഖ്യ അതിഥിയായിരുന്നു.

ഗ്ലോബൽ ഇൻറർനാഷണലിന്റെ 25-ാം വാർഷിക ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സിൽവർ ജൂബിലി ഹൗസിംഗ് പ്രോജക്ടിന്റെ ആദ്യഘട്ടത്തിലുള്ള 32 വീടുകളുടെ താക്കോൽദാനം ജയറാം നിർവഹിച്ചു. രണ്ടാം ഘട്ടമായി
പ്രളയദുരിതാശ്വാസത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 10 പേർക്ക് വീടുകൾ നിർമിച്ചു നൽകുന്നതിന്റെ ഉദ‌്ഘാടനം ജോസ് എരിഞ്ചേരി നിർവഹിച്ചു.

ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്, ആന്റണി എരിഞ്ചേരി, തോമസ് എരിഞ്ചേരി, അജോയ് എരിഞ്ചേരി, പോൾ മാത്യു, ഇന്ത്യൻ എംബസി പ്രധിനിധി രാജഗോപാൽ സിംഗ്, കുവൈറ്റ് യൂണിവേഴ്സിറ്റി പ്രധിനിധി, ആൻഡ്രൂ ജോയ്, ജോണി പോൾ എന്നിവർ സംസാരിച്ചു

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top