12 August Wednesday
കുവൈത്തില്‍ രോഗമുക്തി 70 ശതമാനത്തിനു മുകളില്‍

ഗള്‍ഫില്‍ കോവിഡ് മൂന്നു ലക്ഷം കടന്നു; പകുതിയിലേറെ പേര്‍ക്ക് രോഗമുക്തി, വ്യാഴാഴ്ച 56 മരണം

അനസ് യാസിന്‍Updated: Friday Jun 12, 2020
 
 
 
മനാമ: ഗള്‍ഫില്‍ കൊറോണവൈറസ് കേസുകള്‍ മൂന്നു ലക്ഷം കടന്നു. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി 3,03,131 പേര്‍ക്കാണ് ഇതുവരെ കൊറോണവൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ പകുതിയിലേറെ പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 198,831 പേര്‍ക്കാണ് രോഗമുക്തി. ഇതുവരെ 1,614 പേര്‍ മരിച്ചു. 
 
ആറ് ഗള്‍ഫ് രാജ്യങ്ങളിലായി വ്യാഴാഴ്ച മാത്രം 56 പേര്‍ മരിച്ചു. സൗദിയില്‍ വ്യാഴാഴ്ച 38 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഒമാനില്‍ ആറു പേര്‍ മരിച്ചു. കുവൈത്തില്‍ നാലും ബഹ്‌റൈനിലും ഖത്തറിലും മൂന്നു പേര്‍ വീതവും യുഎഇയല്‍ രണ്ടു പേരുമാണ് വ്യാഴാഴ്ച മരിച്ചത്. 
 
സൗദിയില്‍ 3733 പേര്‍ക്ക് കൂടി പുതുതായി രോഗം കണ്ടെത്തി. കര്‍ഫ്യൂ ഇളവിന് ശേഷം സൗദിയില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. 
 
ഖത്തറില്‍ 1,476  പേര്‍ക്കും ഒമാനില്‍ 1,067  പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒമാനില്‍ കേസുകളും മരണങ്ങളും വര്‍ധിക്കുകയാണ്. കുവൈത്തില്‍ 609, യുഎഇയില്‍ 479, ബഹ്‌റൈനില്‍ 468 എന്നിങ്ങനെയാണ് വ്യാഴ്ാഴ്ച  സ്ഥിരീകരിച്ച കോവിഡ് കേസുകള്‍. 
 
ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ രോഗികളും മരണവും സൗദിയില്‍. ഇതുവരെ 1,16,021 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 857 പേര്‍ മരിച്ചു. 
 
രോഗമുക്തിയില്‍ ജിസിസിയില്‍ ഒന്നാം സ്ഥാനം കുവൈത്തിനാണ്. ആകെ രോഗികള്‍ 34,432. ഇതില്‍ 24,137 പേര്‍ക്ക് - 70.10 ശതമാനം- രോഗം ഭേദമായി.
 
സൗദിയിലും ബഹ്‌റൈനിലും ഖത്തറിലും 68 ശതമാനത്തിനു മുകളിലാണ് രോഗമുക്തി. യുഎഇയില്‍ 61 ശതമാനമാണ് രോഗമുക്തി. സൗദിയില്‍ 68.96 ശതമാനം -80,019 പേര്‍ ഇതുവരെ രോഗമുക്തരായി. ബഹ്‌റൈനില്‍ 68.92 ശതമാനമാണ് രോഗമുക്തി. ആകെ രോഗികള്‍-16,667. ഇതില്‍ 11,487 പേര്‍ക്കാണ് രോഗം ഭേദമായത്. 
 
മരണ നിരക്കില്‍ യുഎഇ രണ്ടാം സ്ഥാനത്തും കുവൈത്ത് മൂന്നാം സ്ഥാനത്തുമാണ്. യുഎഇയില്‍ 286 ഉം കുവൈത്തില്‍ 279 ഉം പേര്‍ ഇതുവരെ മരിച്ചു. ഒമാന്‍-89, ഖത്തര്‍-69, ബഹ്‌റൈന്‍-34 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണ സംഖ്യ.
 
ജിസിസിയില്‍ സൗദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഖത്തറില്‍. ഇതുവരെ 75,071 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 51,331 പേര്‍ക്ക് രോഗമുക്തി. 
 
യുഎഇയില്‍ 40,986 രോഗികളില്‍ 25,234 പേര്‍ക്ക് രോഗം ഭേദമായി. ഒമാനില്‍ ആകെ രോഗികള്‍ 19,954. ഇതില്‍ 6623 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top