18 February Monday

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

കുവൈറ്റ് > കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു:  കുവൈറ്റിലെ കൊല്ലം ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ്  അബ്ബാസിയ അല്‍ നഹീല്‍ ക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു പ്രസിഡന്റ് സലീം രാജ് അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ലോക കേരള സഭാ അംഗവും കുവൈറ്റിലെ  സാംസ്‌ക്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സാം പൈനും മുഡ് ഉത്ഘാടനം ചെയ്തു

അല്‍ നഹീല്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ലൂസിയ വില്യംസ് ആശംസകളര്‍പ്പിച്ചു  സമാജത്തിന്റെ ഉപഹാരം പ്രസിഡന്റില്‍ നിന്നും ശ്രീമതി ലൂസിയ വില്യംസ് എറ്റ് വാങ്ങി '' '' ജനറല്‍ സെക്രട്ടറി അലക്‌സ് മാത്യു സ്വാഗതവും ട്രഷറര്‍ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു സെക്രട്ടറിമാരായ അലക്‌സ് കുട്ടി പനവേലി, റെജി മത്തായി ' ജോ: ട്രഷറര്‍ സലില്‍ വര്‍മ്മ വിവിധ യൂണിറ്റ് ഭാരവാഹികളായ ബിീനില്‍ ഠ ഉ,  സജീവ് നിയാസ് വിജയന്‍ ഷാജി ആയൂര്‍  എന്നിവര്‍  നേതൃത്വം നല്‍കി നൂറ്റി അന്‍പതില്‍ പരം പേര്‍ ഈ ക്യാമ്പ് പ്രയോജനപ്പെടുത്തി വിവിധ വിഭാഗത്തിലുള്ള  ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ഇതില്‍ പങ്കെടുത്തു


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top