27 November Friday

ഈദിനോടനുബന്ധിച്ച് യുഎഇയിൽ നാലു ദിവസം സൗജന്യ പാർക്കിങ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020


ദുബായ്> ഈദ് ദിനത്തോടനുബന്ധിച്ചു അബുദാബി, ഷാർജ, ദുബായ്  എമിറേറ്റുകളിൽ ജൂലൈ 30 വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് 2  ഞായറാഴ്ച വരെ പാർക്കിങ് സൗജന്യമായിരിക്കും എന്ന് അധികാരികൾ അറിയിച്ചു.

എന്നാൽ ഒഴിവുദിവസങ്ങളിൽ അബുദാബിയിൽ താമസക്കാർക്ക് മാത്രമായുള്ള പാർക്കിംഗ് ഏരിയകളിൽ അനധികൃതമായി പാർക്ക് ചെയ്യുന്നവർക്ക്  പിഴ ഈടാക്കുമെന്നും അധികാരികൾ പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രക്കാരുടെ സഞ്ചാരത്തിന് കൂടുതൽ സൗകര്യമൊരുക്കി ദുബായ് മെട്രോ പ്രവർത്തനസമയം ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ കാലത്ത് 5 മണിമുതൽ പുലർച്ചെ ഒരു മണി വരെയും, വെള്ളിയാഴ്ച ദിവസം കാലത്ത് 10 മണി മുതൽ പുലർച്ചെ ഒരു മണി വരെയുമാണ് ദുബായ് മെട്രോ പ്രവർത്തിക്കുക എന്നും ആർ. ടി.. എ. അറിയിച്ചിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top