04 December Friday

ഖത്തറില്‍ സ്വര്‍ണ വ്യാപാരിയുടെ വധം: നാല് മലയാളികള്‍ക്ക് വധശിക്ഷ

അനസ് യാസിന്‍Updated: Wednesday Oct 28, 2020

മനാമ > ഖത്തറില്‍ യെമന്‍ സ്വദേശിയായ സ്വര്‍ണ വ്യാപാരിയെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ നാല് മലയാളികള്‍ക്ക് വധ ശിക്ഷ. ഖത്തര്‍ ക്രിമിനല്‍ കോടതിയാണ് ആദ്യ നാലു പ്രതികള്‍ക്ക് ബുധനാഴ്ച വധശിക്ഷ വിധിച്ചത്. നിരപരാധികളെന്ന് കണ്ട് നിരവധി മലയാളികളെ വെറുതെവിട്ടു.

ദോഹയില്‍ ജ്വല്ലറികള്‍ നടത്തിയിരുയാ്ാണ് മരിച്ച യെമന്‍ സ്വദേശി. കഴിഞ്ഞ വര്‍ഷം ജൂണില്‍ മലയാളികള്‍ നടത്തിയിരുന്ന മുര്‍റയിലെ ഫ്ളാറ്റിലാണ് കൊലപാതകം നടന്നത്. കൃത്യത്തിന് ശേഷം പണം വിവിധ മാര്‍ഗങ്ങളിലൂടെ പ്രതികള്‍ സ്വദേശത്തേക്ക് അയച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇരുപതിലധികം പേരാണ് കേസില്‍ പ്രതികള്‍. ചില പ്രതികള്‍ ഖത്തറില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. അവശേഷിക്കുന്നവര്‍ ഒരു വര്‍ഷമായി ജയിലിലാണ്.

കൊലപാതകവുമായി ബന്ധമില്ലാതെ പ്രതിചേര്‍ക്കപ്പെട്ടിരുന്ന മിക്ക മലയാളികളെയയും വെറുതെ വിട്ടു. നിരപരാധികളെന്ന് ബോധ്യപ്പെട്ട പന്ത്രണ്ട് മലയാളികള്‍ക്ക് സൗജന്യം നിയമസഹായം ലഭ്യമാക്കിയത് അഡ്വ. നിസാര്‍ കോച്ചേരിയായിരുന്നു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top