മനാമ: സൗദിയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിനുനേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ ഗ്രീക്ക് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ജിദ്ദ നഗരത്തിലെ സെമിത്തരിയില്‍ നടന്ന ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണത്തിനടെയാണ് ബോംബ് സ്ഫോടനം നടന്നതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍്ത്താ ഏജന്‍സിറിപ്പോര്‍ട്ട് ചെയതു.
ബുധനാഴ്ച രാവിലെയാണ് സംഭവം. അമേരിക്ക, ബ്രിട്ടന്, ഇറ്റലി, ഗ്രീസ്, യൂറോപ്യന്‍ യൂണിയന് എന്നിവടങ്ങളില്‍ നിന്നുള്ള നിരധി നയതന്ത്ര പ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ആക്രമണത്തത്തുടര്ന്ന് സൗദി സുരക്ഷാ അധികൃതര്‍ പ്രദേശം വളഞ്ഞു. ശ്മശാനത്തിന് ചുറ്റുമുള്ള സ്ഥലത്തിന്റെ ദൃശ്യങ്ങള്‍ സൗദി ടിവി പ്രദര്‍ശിപ്പിച്ചു.
ആക്രമണത്തെക്കുറിച്ച് സുരക്ഷാ അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി മക്ക ഗവര്‍ണറേറ്റ് മാധ്യമ വക്താവ് സുല്‍ത്താന്‍ അല്‍ ദോസാരി പറഞ്ഞു. ഗ്രീക്ക് കോണ്‍സുലേറ്റിലെ ഒരു ജീവനക്കാരനും സൗദി സുരക്ഷാ ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തെ ഫ്രഞ്ച് വിദേശ മന്ത്രാലയം ശക്തമായ അപലപിച്ചു. ഗ്രീസ്, ഇറ്റലി, ബ്രട്ടന്, അമേരിക്ക എന്നീ എംബസികളും ആക്രമണത്തെ അപലപിച്ചു.
നിരപരാധികള്‍ക്കെതിരായ ഇത്തരം ആക്രമണങ്ങള്‍ ലജ്ജകാകരവും നീതീകരിക്കപ്പെടാത്തതുമാണെന്ന് ഫ്രഞ്ച് എംബസി പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യാനും ഫ്രഞ്ച് വിദേശ മന്ത്രാലയം സൗദി അധികൃതരോട് ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..