20 August Tuesday

കെഫാക്ക് ഓൾ ഇന്ത്യ മാസ്റ്റേഴ്സ് സെവൻസ് കിരീടം യങ് ഷൂട്ടേർസ് എഫ് സി ക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019

കുവൈറ്റ്‌ സിറ്റി> കെഫാക്ക് സീസൺ 7 ലെ ആദ്യ ഓൾ ഇന്ത്യ മാസ്റ്റേഴ്സ് സെവൻസ് കിരീടം യങ് ഷൂട്ടേർസ് ചാംപ്യൻമാരായി.  ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ മുഹമ്മദ് നേടിയ ഒരു ഗോളിന്  സിയസ്കോ എഫ് സിയെ തോൽപ്പിച്ച് യങ്ഷൂട്ടേർസ് എഫ് സി ചാപ്യന്മാരായി. സെമിഫൈനലിൽ ഫഹാഹീൽ ബ്രതെർസിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യങ് ഷൂട്ടേർസ് ഫൈനലിൽ കടന്നത്, ആവേശം നിറഞ്ഞ രണ്ടാം സെമിഫൈനലിൽ സിയസ്കോ എഫ് സി യും , സ്പാർക്സ് എഫ് സി യും ഗോൾ രഹിത സമനിലയിലായതിനെ തുടർന്ന് ഷൂട്ട്ഔട്ടിലൂടെ സിയസ്കോ എഫ് സി ഫൈനലിൽ പ്രവേശിച്ചു.

ഷൂട്ട്ഔട്ടിലൂടെ തിരഞ്ഞെടുത്ത ലൂസേഴ്‌സ് ഫൈനലിൽ ഫഹാഹീൽ ബ്രതെർസിനെ തോൽപ്പിച്ച് സ്പാർക്സ് എഫ് സി മൂന്നാം സ്ഥാനം നേടി. ടൂർണമെന്റിലെ മികച്ച താരമായി ശാഹുൽ (യങ് ഷൂട്ടേർസ്) മികച്ച ഗോൾ കീപ്പർ ജോസ് (സിയസ്കോ) ടോപ് സ്കോറെർ ബിപിൻ  (സ്പാർക്സ്) എന്നിവരെയും തിരഞ്ഞെടുത്തു. കെഫാക് പ്രസിഡന്റ സിദ്ധിഖ് ടി വി, ജനറല്‍ സെക്രട്ടറി, വി സ് നജീബ്  മറ്റു കേഫാക് ഭാരവാഹികളും ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top