20 September Friday

പ്രളയ ബാധിതര്‍ക്ക് 15 സെന്റ് സ്ഥലം നൽകി മാതൃകയായി സുബൈര്‍ കണ്ണൂര്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

മനാമ > പ്രളയ ദുരിതശാസ രംഗത്ത് മഹനീയ മാതൃകയായി പ്രവാസി കമ്മീഷന്‍ അംഗവും ബഹ്റൈന്‍ പ്രവാസിയുമായ സുബൈര്‍ കണ്ണൂര്‍. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് - കണ്ണവം പ്രദേശത്തെ തന്റെ പതിനഞ്ചു സെന്റ് സ്ഥലം പ്രളയ ബാധിതര്‍ക്കായി സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിരിക്കയാണ് അദ്ദേഹം.

മൂന്നു പ്രളയ ബാധിതര്‍ക്കായാണ് സ്ഥലം നല്‍കുക. അടുത്ത ദിവസം തന്നെ വസ്തു രേഖകള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുമെന്ന് സുബൈര്‍ കണ്ണൂര്‍ അറിയിച്ചു. കഴിഞ്ഞ പ്രളയ കാലത്തും പ്രളയ ബാധിതര്‍ക്ക് സഹായം നല്‍കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച സുബൈര്‍ കണ്ണൂര്‍, ബഹ്‌റൈന്‍ പ്രതിഭയുടെ നേതാവും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനുമാണ്. പ്രളയ ബാധിതര്‍ക്ക് ബഹ്‌റൈനില്‍നിന്നും സഹായം എത്തിക്കാനായി പ്രതിഭയോടൊപ്പവും പ്രവാസി കമ്മീഷന്‍ അംഗം എന്നനിലയില്‍ പൊതു സമൂഹത്തോടൊപ്പവും അദ്ദേഹം നിരന്തരം പ്രവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം 38  ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിഭ അയച്ചു കൊടുത്തിരുന്നു. ഈ വര്‍ഷം അഞ്ചു ലക്ഷം രൂപയാണ് ആദ്യ ഗഡുവായി കൊടുത്തത്.

1988ല്‍ സെയില്‍സ്മാനായാണ് പ്രവാസ ജീവിതം ആരംഭിച്ചത്. 1989 മുതല്‍ ബഹ്റൈന്‍ പ്രതിഭ അംഗം. പ്രതിഭയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച സുബൈര്‍ നിലവില്‍ പ്രതിഭ ഹെല്‍പ് ലൈന്‍ കണ്‍വീനര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രതിഭ ഹെല്പ് ലൈന്‍ നിരവധി സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നു. എല്ലാ ആഴ്ചകളിലും സഹായ തേടി വരുന്നവരുമായി മുഖാമുഖം നടത്തിയാണ് പ്രശ്‌നങ്ങളില്‍ ഇടപെടുന്നത്. പ്രതിഭ ഹെല്പ് ലൈന്‍ നടത്തുന്ന രക്തദാന ക്യാമ്പ്, കിടപ്പു രോഗികള്‍ക്കുള്ള സഹായം, തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിഹരിക്കുക, എംബസിയുമായി ബന്ധപ്പെട്ട സഹായങ്ങള്‍, മൃതദേഹങ്ങള്‍ കൃത്യമായി നാട്ടില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, നോര്‍ക്കയുമായി ബദ്ധപ്പെട്ടു കാര്യങ്ങള്‍ ഇങ്ങനെ നിരവധി പ്രവര്‍ത്തങ്ങള്‍ ്ര്രപതിഭ ഹെല്‍പ്പ്‌ലൈന്‍ നടത്തുന്നു.

സുബൈര്‍ കണ്ണൂരിനു ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പ്രവാസി കമ്മീഷന്‍ അംഗം എന്ന നിലയില്‍ സ്ഥിരമായി അദാലത്തുകളിലും മറ്റു യോഗങ്ങളിലും പങ്കെടുത്തു പ്രവാസികളുടെ പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം നടത്തുന്ന ഇടപെടല്‍ ശ്രദ്ധേയമാണ്. എംബസിയുടെ കീഴില്‍ ഐസിആര്‍എഫ് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും നേതൃത്വപരമായ പജ്കുവഹിക്കുന്നു. സുബൈറിനോടൊപ്പം കുടുംബവും ജീവകാരുണ്യ പ്രവര്‍ത്തില്‍ പങ്കാളികളാണ്. ഭാര്യ നാസില സുബൈര്‍ ബഹ്റൈന്‍ പ്രതിഭ വനിതാ വേദി സജീവ പ്രവര്‍ത്തക.  ശബനം സുബൈര്‍, ഷഹബാസ് സുബൈര്‍ മക്കളും റാമീസ് രാജ മരുമകനുമാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top