16 November Saturday

ദുരിതാശ്വാസ നിധി: ബഹ്‌റൈന്‍ പ്രതിഭയുടെ ഒന്നാം ഗഡു 18ന് കൈമാറും

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

മനാമ > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബഹ്‌റൈന്‍ പ്രതിഭയുടെ ആദ്യഗഡു ആഗസ്ത് 18 ഞായറാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം കാലടിയില്‍ വെച്ച് നിയമസഭ സ്പീക്കര്‍ ശ്രീരാമകൃഷണന് കൈമാറും. ബഹ്‌റൈന്‍ പ്രതിഭയുടെ മുതിര്‍ന്ന നേതാവ് പി.ടി.നാരായണനാണ് അഞ്ചു ലക്ഷം രൂപ സ്പീക്കറെ എല്‍പിക്കുന്നത്.

പ്രസ്തുത ചടങ്ങില്‍ അവധിക്കാലത്ത് നാട്ടിലെത്തി ചേര്‍ന്ന ബഹ്‌റൈന്‍ പ്രതിഭ അംഗങ്ങളും, പ്രതിഭ കേരള ചാപ്റ്റര്‍ പ്രതിനിധികളും പങ്കെടുക്കും.രണ്ടാം ഘട്ടമായി പ്രതിഭ അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സംഭാവനകള്‍ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കും.

കഴിഞ്ഞ പ്രളയ നാളില്‍ മൂന്നു ഘട്ടമായാണ് 38 ലക്ഷം രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിഭ നല്‍കിയത്.ഇപ്രാവശ്യത്തെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ യൂണിറ്റ് തലത്തില്‍ നടന്നു വരുന്നുണ്ട്. എല്ലാ പ്രതിഭ അംഗങ്ങളും അഭ്യുദയ കാംക്ഷികളും ഇതുമായി സഹകരിച്ച് ദുരിതത്തില്‍ പെട്ടവരെ സഹായിക്കണമെന്ന്  പ്രതിഭ ജനറല്‍ സെക്രട്ടറി ഷെറീഫ് കോഴിക്കോട്, പ്രസിഡണ്ട് കെ.എം.മഹേഷ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

 


പ്രധാന വാർത്തകൾ
 Top