27 September Monday

കുവൈത്തിലെ വ്യവസായി ഫൈസൽ വിന്നേഴ്സ് നാട്ടിൽ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021


കുവൈറ്റ് സിറ്റി> കുവൈത്തിലെ പ്രമുഖ വ്യവസായിയും കലാ സാംസ്കാരിക പ്രവർത്തകനുമായ ഫൈസൽ വിന്നേഴ്സ് നാട്ടിൽ നിര്യാതനായി.

മലപ്പുറം തിരൂർ പയ്യനങ്ങാടി ഇരിങ്ങാവൂർ സ്വദേശിയാണ്. വര്ഷങ്ങളായി കുവൈറ്റിൽ ഹോട്ടൽ ബിസിനസ്സ് രംഗത് സജീവമായിരുന്നു. 47 വയസ്സായിരുന്നു, ഹൃദയാഘാതമാണ് മരണകാരണം.

 വിന്നേഴ്സ് റസ്റ്റോറൻറ് ഗ്രൂപ്പ് ഉടമയായിരുന്ന ഫൈസൽ, കുവൈത്തിലും നാട്ടിലുമായി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. കുവൈറ്റിലെ അറിയപ്പെടുന്ന ഗായകൻ കൂടിയായ ഫൈസൽ വലിയ സുഹൃദ് വലയത്തിനു ഉടമകൂടിയായിരുന്നു. ഖബറടക്കം ഇന്ന് നടക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top