05 December Thursday

ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിൽ അഞ്ച് പുതിയ പാലങ്ങൾ: യാത്രാ സമയം ഒരു മിനിറ്റായി കുറയ്ക്കും

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

ദുബായ് > ദുബായിലെ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഷെയ്ഖ് സായിദ് റോഡിനെ മൊത്തം 5,000 മീറ്ററിലധികം വരുന്ന ഈ പാലങ്ങൾ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, ഡിസംബർ 2 സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മുസ്താഖ്ബാൽ സ്ട്രീറ്റ് എന്നീ അഞ്ച് പ്രധാന തെരുവുകളുമായി ബന്ധിപ്പിക്കും.

ഷെയ്ഖ്  സായിദ് റോഡിൽ നിന്ന് ഡിസംബർ 2 സ്ട്രീറ്റിലേക്കും അൽ മുസ്തഖ്ബാൽ സ്ട്രീറ്റിൽ നിന്ന്  ഷെയ്ഖ്  സായിദ് റോഡിലേക്കുമുള്ള ഗതാഗതവും മെച്ചപ്പെടുത്തുന്നതിന്  ദുബായിലെ പ്രധാന കവലകളിലൊന്നായ റൗണ്ട് എബൗട്ടിനെ ഉപരിതല ഇൻ്റർസെക്ഷനാക്കി മാറ്റും. 696.414 മില്യൺ ദിർഹം മൂല്യമുള്ള പദ്ധതി, ഇൻ്റർസെക്ഷൻ്റെ ശേഷി ഇരട്ടിയാക്കുമെന്നും കാലതാമസം 12 മിനിറ്റിൽ നിന്ന് 90 സെക്കൻ്റാക്കി കുറയ്ക്കുമെന്നും ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാ സമയം ആറ് മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി ചുരുക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഡിസംബർ 2 സ്ട്രീറ്റ് (ജുമൈറ, അൽ സത്വ) മുതൽ അൽ മുസ്താഖ്ബാൽ സ്ട്രീറ്റിലേക്കും അൽ മജ്ലെസ് സ്ട്രീറ്റിലേക്കും ഷെയ്ഖ് റാഷിദ് സ്ട്രീറ്റിൽ നിന്ന് ദെയ്‌റയിലേക്കും ഗതാഗതം സുഗമമാക്കാനും പദ്ധതി സഹായിക്കും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള പാലത്തിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാനും ഇത് സഹായിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top