10 October Thursday

ബുർജീൽ ഹോൾഡിംഗ്‌സ് അൽ ദഫ്രയിൽ ആദ്യ ‘ഡേ സർജറി സെൻ്റർ’ ആരംഭിച്ചു

വിജേഷ് കാർത്തികേയൻUpdated: Friday Aug 9, 2024

അബുദാബി > ബുർജീൽ ഹോൾഡിംഗ്‌സ് യുഎഇയിലെ അൽ ദഫ്രയിൽ ആദ്യത്തെ ഡേ സർജറി സെന്റർ അണ്ടർസെക്രട്ടറി നാസർ മുഹമ്മദ് അൽ മൻസൂരി ഉദ്ഘാടനം ചെയ്തു. മദീനത്ത് സായിദിലെ അൽ ദഫ്ര മാളിലാണ് സർജറി സെൻ്റർ.

ലോകോത്തര സേവനങ്ങൾ നൽകാനും, പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനും ചുരുങ്ങിയ ആശുപത്രി വാസത്തിനുമുള്ള ഔട്ട്പേഷ്യൻ്റ് നടപടിക്രമങ്ങൾ പൂർത്തികരിക്കാനും കേന്ദ്രം സൗകര്യമൊരുക്കുന്നു. അബുദാബിയുടെ ഭൂമിശാസ്ത്രപരമായ ആവശ്യങ്ങളും ജനസംഖ്യാ സവിശേഷതകളും മനസ്സിലാക്കി ബുർജീൽ ഹോൾഡിംഗ്സ് ആരംഭിച്ച നാലാമത്തെ ശസ്ത്രക്രിയാ കേന്ദ്രമാണിത്.

കാർഡിയോളജി, പീഡിയാട്രിക്‌സ്, ജനറൽ സർജറി, ഓർത്തോപീഡിക് സർജറി, ഗ്യാസ്‌ട്രോഎൻട്രോളജി, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഡെൻ്റൽ, ഡെർമറ്റോളജി, ഫാമിലി മെഡിസിൻ, ഇൻ്റേണൽ മെഡിസിൻ, ഓട്ടോളറിംഗോളജി, യൂറോളജി, പാത്തോളജി തുടങ്ങി 13 സ്പെഷ്യാലിറ്റികളിൾ ഈ കേന്ദ്രത്തിലുണ്ട്. അൽ ദഫ്ര മേഖലയിൽ ഉയർന്നുവരുന്ന ആതുരസേവന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ബുർജീൽ ഹോൾഡിംഗ്‌സിൻ്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ കേന്ദ്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top