22 September Tuesday

അജ്മാന്‍ വാണിജ്യകേന്ദ്രത്തില്‍ വന്‍ തീപിടുത്തം

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ ഇറാനി മാര്‍ക്കറ്റ് വാണിജ്യ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. നിരവധി കടകള്‍ കത്തി നശിച്ചു. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 
 
പുതിയ വ്യാവസായിക മേഖലക്കു സമീപം പ്രവര്‍ത്തിക്കുന്ന വാണിജ്യ കേന്ദ്രത്തില്‍ ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് തീപിടിത്തം ഉണ്ടായത്. തീ അതിവേഗം ആളിപ്പടര്‍ന്നു. പെട്ടന്നുതന്നെ പരിസരമാകെ പുകപടലം ഉയര്‍ന്നിരുന്നു. വൈദ്യുതി കാര്യാലയം, അജ്മാന്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, പച്ചക്കറി മാംസ മാര്‍ക്കറ്റ്, പെട്രോള്‍ പമ്പ്, ബലദിയ ക്യാമ്പ് തുടങ്ങിയവ ഈ വാണിജ്യ കേന്ദ്രത്തിനടുത്താണ് പ്രവര്‍ത്തിക്കുന്നത്. 
 
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു. 120 ഓളം കടകള്‍ ഇവിടെയുണ്ട്. ഇതില്‍ 
മലയാളികളുടെ 25 ലധികം സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.
 
അറ്റകുറ്റപ്പണികള്‍ക്കിടെ വെല്‍ഡിംഗ് ജോലികള്‍ നടക്കുന്നിടത്തു നിന്നുള്ള ഷോര്‍ട്ട് സര്‍ക്യുട്ടാകാം അപകട കാരണമെന്ന് കരുതുന്നു. അജ്മാന്‍ സിവില്‍ ഡിഫന്‍സ് നേതൃത്വത്തില്‍ തീയണച്ചു. ദുബായ്, ഷാര്‍ജ, ഉമ്മുല്‍ ഖ്വന്‍ എന്നിവടങ്ങളില്‍നിന്നും ഫയര്‍ യൂണിറ്റുകള്‍ എത്തി.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top