Deshabhimani

പരിശീലനത്തിനിടെ യുദ്ധവിമാനം തകർന്നു; പൈലറ്റ് മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 04:32 PM | 0 min read

കുവൈത്ത് > പരിശീലനത്തിനിടെ യുദ്ധ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. കുവൈത്ത് വ്യോമസേനയുടെ  F-18 എന്ന വിമാനമാണ് തകര്‍ന്നത്.
രാജ്യത്തിന്‍റെ വടക്ക് ഭാഗത്ത് പരിശീലനത്തിലേര്‍പ്പെട്ട വിമാനമാണ് തകര്‍ന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ ഹമദ് അല്‍ സഖർ അറിയിച്ചു. അപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയെന്ന് കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.  

 



deshabhimani section

Related News

View More
0 comments
Sort by

Home