Deshabhimani

18 വർഷത്തിന് ശേഷം റഹീം ഉമ്മയെ കണ്ടു; കൂടിക്കാഴ്ച്ച സൗദി ജയിലിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 08:41 PM | 0 min read

റിയാദ്> നീണ്ട പതിനെട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിനെ കാണൻ ഉമ്മയെത്തി. റിയാദ് അൽ ഇസ്ക്കാൻ ജയിലിലെത്തിയാണ് ഉമ്മ ഫാത്തിമ മകനെ കണ്ടത്.

വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ട് ജയിലിൽ മോചിതനാകാനെടുക്കുന്ന ഇടവേളയിലായിരുന്നു സന്ദർശനം. 18 വർഷമായി രാമനാട്ടുകര കോടമ്പുഴ മച്ചിലകത്ത് അബ്ദുൽ റഹീം ജയിലിൽ കഴിയുകയാണ്. മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നൽകിയതിനെ തുടർന്നാണ് വധശിക്ഷയിൽനിന്ന്‌ ഒഴിവാക്കിയത്.

ദിയാധനമായി ആവശ്യപ്പെട്ട 1.5 കോടി റിയാൽ (34 കോടി രൂപ) ആണ് മലയാളികൾ ഒന്നാകെ ശേഖരിച്ച് നൽകിയത്. തുടർന്നാണ് റഹീമിനായി സമർപ്പിച്ച അപേക്ഷയിൽ  ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയത്. ദിയാധനത്തിന് പുറമെ 7.5 ലക്ഷം റിയാൽ അഭിഭാഷകന്‌ ഫീസിനത്തിലും നൽകി.
 
കോടമ്പുഴ കെഎംഒ യത്തീംഖാന സ്കൂൾ വാഹനത്തിലെ ഡ്രൈവറായിരുന്ന അബ്ദുൽ റഹീം 2006ലാണ്‌ സൗദിയിലെത്തിയത്. ഒരു മാസം തികയുംമുമ്പ് ഡിസംബർ 26ന്‌ ജോലിക്കിടെ സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്.

 



deshabhimani section

Related News

View More
0 comments
Sort by

Home