23 May Thursday

തായിഫിൽ വാഹനാപകടത്തിൽ മരണപ്പെട്ട സിദ്ദിഖിന്റെ കുടുംബത്തിന് ജിദ്ദ നവോദയ കുടുംബ സഹായ ഫണ്ട് കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 5, 2019

ജിദ്ദ> തായിഫിൽ വാഹനാപകടത്തിൽ മരണപ്പെട്ട ജിദ്ദ നവോദയ  അൽ റൗദ യൂണിറ്റ് അംഗം സിദ്ദിഖിന്റെ കുതായിഫിൽ വാഹനാപകടത്തിൽ മരണപ്പെട്ട ജിദ്ദ നവോദയ  റൗദ യൂണിറ്റ് അംഗം സിദ്ദിഖിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ജിദ്ദ നവോദയ.  കരുവാരകുണ്ടിൽ സിദ്ദിഖിന്റെ വസതിയിൽ വെച്ച് ചേർന്ന ചടങ്ങിൽ മുതിർന്ന സിപിഐ എം അംഗം മുഹമ്മദ് മാസ്റ്ററാണ് നവോദയ കേന്ദ്ര കമ്മിറ്റിയുടെ സഹായ ധനം  കൈമാറിയത്. 

ചടങ്ങിൽ  പ്രവാസി സംഘം മലപ്പുറം ജില്ലാ കമ്മിറ്റി മെംമ്പർ  അബ്ദുറഹ്‌മാൻ വണ്ടൂർ, പ്രവാസി സംഘം വണ്ടൂർ ഏരിയ സെക്രട്ടറി ഓക്കേ അബ്ദുള്ള, സിപിഐഎം കരുവാരകുണ്ട് എൽ സി സെക്രട്ടറി മുഹമ്മദ് ആലി, ബ്രാഞ്ച് സെക്രട്ടറി സിദ്ദിഖ്, നവോദയ കേന്ദ്ര കമ്മിറ്റി അംഗം ബഷീർ നിലമ്പൂർ, നവോദയ തുറുമ്പ യുണിറ്റ് ട്രഷറർ റഷീദ് ഫറൂഖ്, നവോദയ മുൻ ഭാരവാഹികളായ സുലൈമാൻ മാളിയേക്കൽ, മൊയ്‌ദീൻ കാളികാവ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളും പങ്കെടുത്തു. പാവപെട്ട  പ്രവാസികളെ സഹായിക്കുന്നതിൽ നവോദയ എക്കാലവും മുന്തിയ പരിഗണന നൽകാറുണ്ടെടന്നു നവോദയ മുൻ രക്ഷാധികാരി സമിതി അംഗം കൂടിയായിരുന്ന അബ്ദുറഹ്‌മാൻ വണ്ടൂർ പറഞ്ഞു.

വാർഡ് മെമ്പർ ബിജ്‌ന സികെ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുരളി സ്വാഗതവും ഷൈലേഷ് നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top