Deshabhimani

മിഴിവ് - 24 കുടുംബ സംഗമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 05:37 PM | 0 min read

അബുദാബി > ശക്തി തിയറ്റേഴ്‌സ് അബുദാബി ഖാലിദിയ മേഖലയിലെ എയർപോർട്ട് റോഡ് യൂണിറ്റ്  മിഴിവ്-24 എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികൾ നടന്നു. യൂണിറ്റ് അംഗം ചിത്രകാരി ചഞ്ചലിന്റെ ചിത്ര പ്രദർശനം മിഴിവ് 24 നെ  കൂടുതൽ മിഴിവുറ്റതാക്കി. കുട്ടികൾക്കും മുതിർന്നവർക്കും  വൈവിധ്യങ്ങളായ കളികളും നറുക്കെടുപ്പ്  മത്സരങ്ങളും, കൂടെ രുചികരമായ ഭക്ഷണവുമായി കുടുംബസംഗമം വേറിട്ട അനുഭവമായി.

ശക്തി തിയറ്റേഴ്‌സ് അബുദാബി പ്രസിഡന്റ് ബഷീർ കെ വി, മിഴിവ്-24 ന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ ഷൈജു, യൂണിറ്റ് പ്രസിഡന്റ് നിധിൻ, ഖാലിദിയ മേഖല പ്രസിഡന്റ് ഹാരിസ് സി എം പി, സെക്രട്ടറി സജീഷ് നായർ, കേരള സോഷ്യൽ സെന്റർ കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ, വനിതാ വിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ, യൂണിറ്റ് സെക്രട്ടറി ശ്യംജിത്, ട്രഷറർ സിദ്ദിഖ്, പ്രോഗ്രാം കോഓർഡിനേറ്റർ രജിത വിനോദ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

0 comments
Sort by

Home