20 March Wednesday

വ്യാജ തൊഴിൽ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നു കുവൈറ്റിലെ ഇന്ത്യൻ എംബസി

വെബ് ഡെസ്‌ക്‌Updated: Thursday Mar 14, 2019

കുവൈറ്റ് സിറ്റി> ഇന്ത്യക്കാരെ ലക്ഷ്യമിട്ടു വെബ് സൈറ്റുകളും മറ്റും പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു. കുവൈറ്റിലെ ജോലി സാധ്യത ഉണ്ടെന്നു കാണിച്ച് വിവിധ വെബ്സൈറ്റുകളിൽ വന്ന വ്യാജ പരസ്യങ്ങളിൽ അകപ്പെട്ടു നിരവധി പേർ പരാതികളുമായി എംബസിയെ സമീപിക്കുന്ന സ്ഥിതി വിശേഷം ഉണ്ടായിട്ടുണ്ട്.
 

വ്യാജന്മാർ പലരും കുവൈറ്റിലെ പ്രധാനപ്പെട്ട കമ്പനികളുടെ പേരുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കാൻ മുൻ കരുതൽ എടുക്കാനും എന്തെങ്കിലും സംശയങ്ങളോ പരാതികളോ ഉണ്ടെങ്കിൽ എംബസിയെ attachelabour@indembkwt.gov.in, labour@indembkwt.gov.in എന്ന ഇമെയിൽ വിലാസത്തിൽ സമീപിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top