15 October Tuesday

ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി ഫഹദ് അഹമ്മദ് ഖാന്‍ സൂരി ചുമതലയേറ്റു

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി ചുമതലയേറ്റ ഫഹദ് അഹമ്മദ് ഖാന്‍ സൂരി.

ജിദ്ദ > ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറലായി ഫഹദ് അഹമ്മദ് ഖാന്‍ സൂരി ചുമതലയേറ്റു. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ ഒഴിവിലാണ് പുതിയ നിയമനം. ആന്ധ്രപ്രദേശ് കുര്‍ണൂല്‍ സ്വദേശിയാണ് ഫഹദ് അഹമ്മദ് ഖാന്‍ സൂരി.

ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍, കോമേഴ്സ് കോണ്‍സല്‍ മുഹമ്മദ് ഹാഷിം, മറ്റു കോണ്‍സല്‍മാര്‍, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഫഹദ് അഹമ്മദ് ഖാന്‍ സൂരിയെ കോണ്‍സുലേറ്റില്‍ സ്വീകരിച്ചു. വാണിജ്യ മന്ത്രാലയത്തില്‍ അണ്ടർ സെക്രട്ടറി, ഇന്ത്യ ഹൗസ് ഫസ്റ്റ് സെക്രട്ടറി, കുവൈത്തിൽ എംബസി ഫസ്റ്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top