24 November Tuesday

പ്രവാസികളുടെ മടക്ക യാത്ര: അമിത ടിക്കറ്റ് നിരക്ക് ചൂഷണം അവസാനിപ്പിക്കണം- ബഹ്‌റൈന്‍ പ്രതിഭ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
 
മനാമ: നാട്ടില്‍ നിന്നും ബഹ്‌റൈനിലിലേക്കുള്ള അമിത ടിക്കറ്റ് നിരക്ക് ചൂഷണം തടയാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെടണമെന്ന് ബഹ്‌റൈന പ്രതിഭ ആവശ്യപ്പെട്ടു. 
 
നാട്ടില്‍ നിന്നും മടങ്ങിയെത്താന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് അമിത ടിക്കറ്റ് നിരക്ക്. കോവിഡ് കാല ജീവിതം ഏറ്റവും ദുരിതപൂര്‍ണ്ണമാക്കിയിരിക്കുന്നത് നാട്ടിലകപ്പെട്ടു പോയ പ്രവാസിയെയും അവനെ ആശ്രയിച്ചു കഴിയുന്ന കുടുംബാംഗങ്ങളെയുമാണ്. കോവിഡ് മഹാമാരി ഇത്ര കാലം നീണ്ടു നില്‍ക്കും എന്ന പ്രതീക്ഷയിലല്ല ആരും പ്രവാസത്തില്‍ നിന്ന് നാട്ടിലേക്ക് പോയിരുന്നത്. ചെന്നെത്തിയവരാകട്ടെ തിരിച്ചുപോരാന്‍ വിമാനം ലഭിക്കാതെ  വിസ കാലാവധി തിയതിയെ  വധശിക്ഷക്ക് വിധിക്കപ്പെട്ട തടവുകാരന്റെ മാനസിക അവസ്ഥയോടെ നോക്കി കാണേണ്ട അവസ്ഥയിലാണ്. ഏത് നിമഷവും ജോലി പോകാം എന്ന പരിഭ്രാന്തിയില്‍ പെട്ട് മാസങ്ങളായി വരുമാനം ഇല്ലാതെ കഷ്ടപ്പെടുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ വലിയൊരു വിഭാഗം പ്രവാസി മലയാളികളെയാണ് വിമാനക്കമ്പനികളുടെ ചൂഷണം ദുരിതത്തിലാക്കിയത്.
കേരള മുഖ്യമന്ത്രി, നോര്‍ക്ക, കേരളത്തില്‍ നിന്നും തെരഞ്ഞെടുത്തയച്ച എംപിമാര്‍, ബഹ്‌റൈനിലെ ഇന്ത്യന്‍ സ്ഥാനപതി എന്നിവരുടെ സത്വര ശ്രദ്ധയിലേക്ക് 
 
പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂരിന്റെ നേതൃത്വത്തില്‍ പ്രതിഭ ഭാരവാഹികള്‍ ഇക്കാര്യം അറിയിക്കുകയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. 
 
എന്നാല്‍, ഈ വിഷയത്തില്‍ ഉത്തരവാദിത്വപ്പെട്ട കേന്ദ്ര ഭരണാധികാരികള്‍ ഇടപെടല്‍ നടത്താതെ നിസംഗത തുടരുയാണ്. 
 
ബഹ്‌റൈനിലെ പ്രവാസ ലോകം ഒന്നടങ്കം ഈ നീതി നിഷേധത്തിനെതിരെ ശബ്ദിക്കണമെന്നും എത്രയും പെട്ടന്ന് ഈ പ്രശ്‌നത്തിന് ശാശ്വതപരിഹാരം ഉണ്ടാവണമെന്നും  ബഹ്‌റൈന്‍ പ്രതിഭ ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍ പ്രസിഡണ്ട് കെഎം സതീഷ് എന്നിവര്‍ പ്രസ്താവനയിലൂടെ  ആവശ്യപ്പെട്ടു .
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top