18 May Wednesday

പ്രവാസി ലീഗൽ സെൽ അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 12, 2021

കുവൈറ്റ് സിറ്റി > എച്ച് ഇ ഷെയ്ഖ് ദുവൈജ്‌ ഖലീഫ അൽ സബയുടെ നിര്യാണത്തിൽ പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അനുശോചിച്ചു. മനുഷ്യ സ്‌നേഹിയായ അദ്ദേഹത്തിന്റെ വിയോഗം കുവൈറ്റിന് മാത്രമല്ല പ്രവാസികൾക്കും കനത്ത നഷ്ടമാണ്. ഇന്ത്യൻ പ്രവാസി സമൂഹമുൾപ്പടെയുള്ള വിദേശികളോട് അദ്ദേഹം കാണിച്ച കാരുണ്യവും സ്നേഹവും സമാനതകളില്ലാത്തതാണ്. കുവൈറ്റിലെ സ്വദേശികളുടെയും വിദേശികളുടെയും ദുഃഖത്തിൽ പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും പങ്കുചേരുന്നതായി ഗ്ലോബൽ വക്താവും കുവൈറ്റ് കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസ്, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top