18 January Tuesday

മുസ്ലീം സമൂഹങ്ങളിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിന്‌ ഫോറം

കെ എൽ ഗോപിUpdated: Tuesday Dec 7, 2021

ദുബായ് > മുസ്ലീം സമൂഹങ്ങളിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള എട്ടാമത് ഫോറം സഹിഷ്‌ണുതയുടെ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്‌തു. ദുബായ്‌ എക്‌സ്‌പോയിലെ അൽ വാസൽ പ്ലാസയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

മുസ്‌ലിം സമൂഹങ്ങളിലെ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനു രൂപീകരിച്ച ഫോറമാണ് ഷെയ്ഖ് അബ്ദുല്ല ബിൻ ബയ്യ ചെയർമാൻ ആയ എമിറേറ്റ്സ് ഫത്‌വ കൗൺസിൽ. 2014-ൽ സ്ഥാപിതമായതുമുതൽ, സമാധാനം, സഹകരണം, ആശയങ്ങൾ തിരുത്തുന്നതിനുള്ള നല്ല സംഭാവനകൾ എന്നിവയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പണ്ഡിതന്മാർക്ക് ഒരു ഇടം സൃഷ്‌ടിക്കാനാണ്‌ ഫോറം ശ്രമിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top